വിമാനയാത്രികരെ സ്‌നേഹപൂർവം പരിചരിക്കുന്നവരാണ് കാബിൻ ക്രൂ അംഗങ്ങൾ. പ്രത്യേക പരിശീലനം ലഭിച്ച് ജോലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ. ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സിന്റെ കാലത്ത്, ഈ രംഗത്തേക്ക് ലോകത്തിലെ ആദ്യ എ.ഐ ക്യാബിൻ ക്രൂവുമായി എത്തുകയാണ് ഖത്തർ എയർവേയ്സ്. ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലെ (എടിഎം) സന്ദർശകർക്ക് ഈ എ.ഐ ക്യാബിൻ ക്രൂവിന്റെ രണ്ടാം തലമുറയെ കാണാനും ആശയവിനിമയം നടത്താനും അവരുമായി ഇടപഴകാനും അവസരം ഒരുക്കിയിരിക്കുകയാണ് കമ്പനി.
ഖത്തർ എയർവേയ്സിന്റെ സമ 2.0 തത്സമയ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. യാത്രാനുഭവങ്ങൾ രൂപകൽപന ചെയ്യാൻ യാത്രക്കാരെ സഹായിക്കും, പതിവ് ചോദ്യങ്ങൾ, ലക്ഷ്യസ്ഥാനങ്ങൾ, യാത്രാ നുറുങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട ഉത്തരങ്ങളും മറ്റും അടുത്ത ആഴ്ചത്തെ പരിപാടിയിൽ സമ 2.0 നൽകും.
2024 മെയ് ആറ് മുതൽ ഒമ്പത് വരെ ഹാൾ നമ്പർ 2 ലെ ഖത്തരി എയർവേയ്സ് പവലിയനിൽ നടക്കുന്ന ദുബൈ വേൾഡ് ട്രേഡ് സെന്റർ വാർഷിക എക്സിബിഷനിലാണ് എ.ഐ ക്രൂ പങ്കെടുക്കുക. ഖത്തർ എയർവേയ്സിന്റെ ഉപഭോക്താക്കൾക്ക് എയർലൈനിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ QVerse അല്ലെങ്കിൽ അതിന്റെ ആപ്പ് വഴി സാമ 2.0 യുമായി ഓൺലൈനായി സംവദിക്കാനാകും. ഈ വർഷം മാർച്ചിൽ ഐടിബി ബെർലിനിൽ വെച്ചാണ് ഹോളോഗ്രാഫിക് വെർച്വൽ ക്യാബിൻ ക്രൂവായ സാമ 2.0 ലോഞ്ച് ചെയ്യപ്പെട്ടത്.
മറ്റൊരു ഹ്യൂമനോയിഡ് റോബോട്ടായ സോഫിയ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാർത്തകളിൽ ഇടം നേടിയിരുന്നു. സോഫിയയെ പൗരയാക്കി 2017ൽ റോബോട്ടിന് പൗരത്വം നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി സൗദി അറേബ്യ മാറി. ദീർഘകാല സിഇഒ അക്ബർ അൽ ബേക്കറിന് പകരം ബദർ മുഹമ്മദ് അൽ മീറിനെ ഗ്രൂപ്പ് സിഇഒ ആയി ഖത്തർ എയർവേയ്സ് അടുത്തിടെ നിയമിച്ചിരുന്നു.