എ ഐ യോട് ഇനി നേരിട്ട് സംസാരിക്കാം

English  |  Other Languages

എ ഐ യോട് ഒരു വീഡിയോകോളിൽ സംസാരിക്കുന്നതുപോലെ നേരിട്ട് മുഖാമുഖം സംസാരിച്ചാൽ എങ്ങിനെ ഉണ്ടാവും? ചാറ്റ് ജി പി ടി യും മൈക്രോസോഫ്റ്റിന്റെ ബിങ്ങും എല്ലാം ഇപ്പോൾ സർവ സാധാരണമായി കഴിഞ്ഞു. അതിൽ നമുക്ക് ടെക്സ്റ്റ് ടൈപ്പ് ചെയ്യാം അല്ലെങ്കിൽ ഓഡിയോ ആയിട്ട് കൊടുക്കാം, ഉത്തരവും അതുപോലെതന്നെ കിട്ടും. അപ്പോൾ എന്താ പുതിയ കാര്യം? അതാണ്! ഇനി നമ്മൾ ചാറ്റ് ബോട്ടിനോട് സംസാരിച്ചാൽ സ്ക്രീനിലെ ഡിജിറ്റൽ അവതാർ നമ്മുടെ മുഖത്തു നോക്കി മറുപടി പറയും. അതും റിയൽ ടൈമിൽ. എന്നുവെച്ചാൽ നമ്മൾ ഒരു സുഹൃത്തിനോട് വീഡിയോ ചാറ്റ് ചെയ്യുന്നതുപോലെ എ ഐ ഡിജിറ്റൽ അവതാറിനോട് നേരിട്ട് സംസാരിക്കാൻ പറ്റും.

സംഭവം രസകരമല്ലേ? ചാറ്റ് ജി പി ടി ഉണ്ടാക്കിയ ഓളം ഇതുവരെ അവസാനിച്ചിട്ടില്ല. അപ്പോഴേക്കും അടുത്ത ഐറ്റം എത്തി. എ ഐ വിപ്ലവത്തിലെ ഏറ്റവും പുതിയ രണ്ട് അപ്‌ഡേഷൻ ആണ് ഇന്ന് നിങ്ങൾ കാണാൻ പോവുന്നത്. ഒന്ന്., ചാറ്റ് ഡി ഐ ഡി.

മനുഷ്യനും മെഷീനും മുഖാമുഖം സംസാരിക്കുന്ന ലോകത്തിലെ ആദ്യത്തെ അപ്ലിക്കേഷൻ. ഡി ഐ ഡി എന്ന കമ്പനിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും,ഒരു ഫോട്ടോ കൊടുത്താൽ അത് സംസാരിക്കുന്നതുപോലെ ആനിമേറ്റ് ചെയ്ത് ന്യൂസ് റീഡ് ചെയ്യുന്നതും ബിസിനസ് പ്രസന്റേഷൻ തയ്യാറാക്കുന്നതും നിങ്ങൾ കണ്ടിട്ടുണ്ടാകും. ഏതായാലും ഇതുപോലെത്തെ ഡിജിറ്റൽ ഹ്യൂമൻ ക്രിയേഷനിൽ സ്‌പെഷലൈസ് ചെയ്തിരിക്കുന്ന കമ്പനി ആണ് ഡി ഐ ഡി. അവരുടെ ഏറ്റവും പുതിയ ടെക്നോളജി ആണ് നാച്ചുറൽ യൂസർ ഇന്റർഫേസ് അഥവാ എൻ യു ഐ. ഡി-ഐഡിയുടെ ഫേഷ്യൽ ആനിമേഷനിലെ ഈ പവർഫുൾ ടെക്നോളജി വെറും ടെക്‌സ്‌റ്റിന് പകരം ഓഡിയോയും വീഡിയോയും ഉപയോഗിച്ച് കൂടുതൽ സ്വാഭാവികവുമായ രീതിയിൽ, ഒരു മനുഷ്യനോട് സംസാരിക്കുന്നതുപോലെ ഒരു എഐ-പവർ ഡിജിറ്റൽ വ്യക്തിയുമായി ചാറ്റ് ചെയ്യാൻ സാധിക്കും. അതും റിയൽ ടൈമിൽ സാധ്യമാണ് എന്നതാണ് ഏറ്റവും രസകരം.

അങ്ങിനെയെങ്കിൽ എ ഐ യുമായി എങ്ങിനെ നേരിട്ട് സംസാരിക്കാം എന്ന് നോക്കാം.

ഇവിടെ ചൂസ് അവതാർ എന്ന ഓപ്ഷനിൽ മോട്ടിവേഷണൽ കോച്ച്, ട്രാവൽ അഡ്വൈസർ, ഫ്രണ്ട്‌ലി കമ്പനിയന് തുടങ്ങി കുറെ മോഡലുകൾ ഉണ്ട്. നമുക്ക് ഇഷ്ടമുള്ള ഒരാളെ തിരഞ്ഞെടുക്കാം, ഇനി സംസാരിച്ച് തുടങ്ങാം. ഒന്നുകിൽ ടൈപ്പ് ചെയ്ത് കൊടുക്കാം, അല്ലെങ്കിൽ ഈ മൈക്ക് ഐക്കണിൽ ക്ലിക്ക് ചെയ്ത് സംസാരിച്ചാലും മതി. ഇതാ നമ്മുടെ ചോദ്യങ്ങൾക്ക് അവതാർ കൃത്യമായി ഉത്തരം പറയുന്നു. അതും വളരെ കൂൾ ആയി. ഇനി ഈ അവതാർ വേണ്ട നമുക്ക് സ്വന്തമായി ഒരു ആള് വേണമെന്ന് തോന്നിയാൽ അതിനും ഓപ്ഷൻ ഉണ്ട്. നമ്മുടെ ഫോട്ടോയോ അല്ലെങ്കിൽ നമ്മൾ ക്രിയേറ്റ് ചെയ്ത ഫോട്ടോയോ അപ്‌ലോഡ് ചെയ്തിട്ട് ഒരു പേര് കൊടുക്കുക, അവതാറിന്‌ വേണ്ട വോയിസ് സെലക്ട് ചെയ്ത് കൊടുക്കുക. ഇനി ഈ അവതാറിന്‌ വേണ്ട സ്വഭാവ സവിശേഷതകൾ ഡിസ്ക്രൈബ് ചെയ്ത് കൊടുക്കുക. ഇപ്പോൾ നമ്മുടെ സ്വന്തം അവതാർ റെഡി. ഇനി നമ്മുടെ സ്വന്തം എ ഐ യോട് മുഖത്ത്നോക്കി എന്തും സംസാരിക്കാം.

ഇത് പേർസണൽ ചാറ്റ് ആണ്. ഇനി ഇതിന്റെ ഒരു അഡ്വാൻസ് ലെവൽ ഐറ്റം ഉണ്ട്. അതാണ് ഡി ഐ ഡി ഏജന്റ്.

നമ്മൾ സിനിമയിൽ കാണുന്ന ഏജന്റ്‌ എക്സ് അല്ല. വളരെ സിമ്പിൾ ആയിട്ട് പറഞ്ഞാൽ നമ്മൾ ഏതെങ്കിലും ബിസിനസ് വെബ്‌സൈറ്റിൽ പോയാൽ ഹൌ ക്യാൻ ഐ ഹെല്പ് യു എന്ന് ചോദിച്ച് ഒരു കമന്റ് ബോക്സ് വരുന്നത് കണ്ടിട്ടില്ലേ? അതിൽ ടെക്സ്റ്റ് അല്ലെങ്കിൽ ഓഡിയോ മെസ്സജ് ആണ് ചെയ്യാൻ പറ്റുക. എന്നാൽ ഇനി മുതൽ അങ്ങിനെ അല്ല. നമ്മൾ നേരത്തെ കണ്ടതുപോലെ ഒരു ഡിജിറ്റൽ അവതാർ വന്ന് നമ്മളോട് നേരിട്ട് സംസാരിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ ഡിജിറ്റൽ അവതാറിനെ നമുക്ക് സ്വന്തമായി ഉണ്ടാക്കാം, അത് നമ്മുടെ വെബ് സൈറ്റിൽ ഉൾപ്പെടുത്താനും പറ്റും. നിങ്ങൾക്ക് സ്വന്തമായി ഒരു ബിസിനസ് ഉണ്ട്, അതിനു ഒരു വെബ് സൈറ്റ് ഉണ്ട്, ആളുകൾ അത് വിസിറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ ഒരു റെപ്രസെന്ററ്റീവ് ആയി ഒരാൾ വന്നു കസ്റ്റമേഴ്സിനോട് നേരിട്ട് സംസാരിക്കുന്നു. അതും നിങ്ങളുടെ കമ്പനിയെക്കുറിച്ചും പ്രൊഡക്ടിനെക്കുറിച്ചും എന്ത് ചോദിച്ചാലും എപ്പോൾ ചോദിച്ചാലും ഉത്തരം പറയാൻ കഴിയുന്ന ഒരാൾ. അതാണ് ഡി ഐ ഡി ഏജന്റ് സാധ്യമാക്കുന്ന ടെക്നോളജി.

ഇതിൽ ആൾറെഡി ഉള്ള അവതാറിനെ സെലക്ട് ചെയ്യാം, അല്ലെങ്കിൽ നമുക്ക് സ്വന്തമായി ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യാം, തുടർന്ന് കമ്പനിയെക്കുറിച്ചുള്ള ഡാറ്റ വേർഡ് ഫയൽ ആയോ പി ഡി എഫ് ആയോ അപ്‌ലോഡ് ചെയ്ത് കൊടുക്കുക. ഈ ഡാറ്റയിലെ വിവരങ്ങൾക്കനുസരിച്ചാണ് അവതാർ മറുപടി പറയുക. ഇങ്ങനെ ട്രെയിൻ ചെയ്തെടുക്കുന്ന അവതാറിനെ നമുക്ക് നമ്മുടെ വെബ് സൈറ്റിൽ ആഡ് ചെയ്യാൻ പറ്റും.

ഇത് ഏതെല്ലാം മേഖലയിൽ ഉപയോഗിക്കാം എന്ന് പറയുന്നതിന് മുൻപ് ഇതിന്റെ ടെക്നോളജി എന്താണെന്ന് പറയാം. ലാർജ് ലാംഗ്വേജ് മോഡൽ,നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് ഒപ്പം ഡി ഐ ഡി യുടെ നാച്ചുറൽ യൂസർ ഇന്റർഫേസ് ഉൾപ്പെടുന്നതാണ് ബേസിക് ടെക്നോളജി.
കസ്റ്റമർ ചാറ്റ്ബോട്ടിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ആദ്യം ആ ചോദ്യം എന്താണെന്നു മനസ്സിലാക്കും, തുടർന്ന് കമ്പനി കൊടുത്ത ഡാറ്റാബേസിൽ നിന്നും ഉത്തരം കണ്ടെത്തും. അത് നേരെ ഓഡിയോ ആയും അവതാറിന്റെ ഫേഷ്യൽ അനിമേഷനുമാക്കി മാറ്റും. ഇതെല്ലാം നടക്കുന്നത് നിമിഷനേരം കൊണ്ടാണ്. അത്കൊണ്ട് തന്നെ നമുക്ക് റിയൽ ടൈമിൽ ഒരാളോട് സംസാരിക്കുന്നതുപോലെ തന്നെ ഫീൽ ചെയ്യും.

ഒരു കമ്മ്യൂണിക്കേഷനിൽ വിഷ്വലിനാണ് ഏറ്റവും കൂടുതൽ ശ്രദ്ധ കിട്ടുക. വെറുതെ ടെക്സ്റ്റ് ചാറ്റ് ചെയ്യുന്നതിലുപരി ഒരാൾ നേരിട്ട് വന്നു സംസാരിക്കുന്ന പ്രതീതി ഉണ്ടാക്കുന്നത് കൊണ്ട് തന്നെ ഒരുപാട് മേഖലകളിൽ ഇത് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും. ഉദാഹരണത്തിന് റീടൈൽ ബിസിനസ്. ഓൺലൈൻ ട്രേഡിങിൽ നിങ്ങളുടെ താല്പര്യങ്ങളും പർച്ചെസിങ് കപ്പാസിറ്റിയും അറിയുന്ന ഒരു ഡിജിറ്റൽ ചാറ്റ് ബോട്ടിന് നിങ്ങൾക്ക് കൃത്യമായ സജഷൻസ്‌ തരാൻ പറ്റും. അവൈലബിൾ ആയിട്ടുള്ള പ്രൊഡക്ടുകളിൽ നിന്നും നിങ്ങൾക്കിഷ്ടപ്പെട്ട അനുയോജ്യമായത് തിരഞ്ഞെടുക്കാൻ സഹായിക്കും. ഇത് ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുക മാത്രമല്ല, എല്ലാ ഷോപ്പിംഗ് പ്രക്രിയകളെയും കാര്യക്ഷമമാക്കുകയും, ബിസിനസ്സും വിശ്വസ്തതയും വർദ്ധിപ്പിക്കും. ഇതോടൊപ്പം കസ്റ്റമർ കെയർ, ഫ്രണ്ട് ഓഫീസ്, ഫിനാൻസ് അഡ്വൈസ്. ഇത് 24 മണിക്കൂറും സർവീസ് നൽകുന്ന, ഏത് ഭാഷയിലും സംസാരിക്കാൻ കഴിവുള്ള ഡിജിറ്റൽ ഹ്യൂമൻ ആണ്. അങ്ങിനെ ഈ ഡിജിറ്റൽ അവതാർ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറാൻ പോവുകയാണ്. ഇപ്പോൾ ബീറ്റ വേർഷൻ ആണ് നിലവിൽ ഉള്ളത്. ഇപ്പോൾ ഇംഗ്ലീഷ് മാത്രമേ ലഭിക്കുള്ളു. നമ്മുടെ ബിസിനെസ്സിനും ആവശ്യങ്ങൾക്കും അനുസൃതമായി ക്രിയേറ്റ് ചെയ്യാൻ പറ്റുന്ന സെറ്റിങ്ങ്സുകൾ, വിവിധങ്ങളായ ഭാഷകൾ എല്ലാം ഉടൻ ലഭ്യമായിത്തുടങ്ങും.

എ ഐ ലോകം നമ്മൾ ചിന്തിക്കുന്നതിനേക്കാൾ വേഗത്തിലാണ് മുന്നോട്ട് പോവുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ച് അപ്ഡേറ്റ് ആയിരിക്കാൻ, എ ഐ യെക്കുറിച്ച് അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന എ ഐ റിപ്പോർട്ടർ ഡോട്ട് ഇൻ സന്ദർശിക്കാനും, വായിക്കാനും മറക്കേണ്ട. മലയാളം ഉൾപ്പടെ 20 ഭാഷകളിൽ വായിക്കാൻ പറ്റുന്ന ഇന്ത്യയിലെ ആദ്യത്തെ മൾട്ടി ലാംഗ്വേജ് എഐ സ്പെഷ്യലൈസ്ഡ് വെബ് ആണ് എ ഐ റിപ്പോർട്ടർ.

Info :  https://www.d-id.com/ 

Watch Video on this Subject (Malayalam)

Select Language »