കലാപരമായോ ജോലി സംബന്ധമായോ വോയിസ് മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്നവരാണോ നിങ്ങൾ…?
നിങ്ങൾക്ക് ഏത് ടെക്സ്റ്റും ഓഡിയോ ആക്കി എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും കേൾക്കാൻ കഴിഞ്ഞാലോ…?
നിങ്ങളുടെ വായന ശ്രവിച്ചുകൊണ്ട് നിങ്ങളുടെ വായനാ വേഗതയും ഗ്രഹണശേഷിയും ഏകാഗ്രതയും മെച്ചപ്പെടുത്താനായാലോ…?
അത് ഗംഭീരമായിരിക്കില്ലേ…?
എങ്കിൽ നിങ്ങൾക്കായി ഇതാ ഒരു കിടിലൻ എഐ ടൂൾ.
വെബ്സൈറ്റിലും മൊബൈലിലും അനായാസമായി ഉപയോഗിക്കാൻ സാധിക്കുന്ന ടെക്സ്റ്റ് റ്റു സ്പീച്ച് എ ഐ യാണ് സ്പീച്ചിഫൈ. നൂറിൽപരം റിയലിസ്റ്റിക് വോയ്‌സുകളും മുപ്പതിൽപ്പരം ഭാഷകളും കൈകാര്യം ചെയ്യുന്ന ഈ എ ഐ ടൂൾ, ഹൈ ക്വാളിറ്റി പ്രൊഫഷണൽ വോയിസ് ഓവറുകൾ ചെയ്യാൻ മികച്ച ഓപ്ഷൻ ആണ്. ഗൂഗിൾ ക്രോം പോലുള്ള സെർച്ച് എഞ്ചിനുകളിൽ എക്സ്റ്റൻഷൻ ആയും, ആപ്പിൾ ,ആൻഡ്രോയിഡ് ഫോണുകളിൽ ആപ്ലിക്കേഷനായും, ഡെസ്ക് ടോപ് അപ്ലിക്കേഷൻ ആയും സ്പീച്ചിഫൈ ലഭ്യമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ആവശ്യാനുസരണം നമ്മുടെ സൗകര്യത്തിനനുസരിച്ച് വോയ്സുകൾ ജനറേറ്റ് ചെയ്യാൻ സാധിക്കും. ഇതോടൊപ്പം തന്നെനമ്മൾ കൊടുക്കുന്ന ടെക്സ്റ്റ് ന് അനുസരിച്ച് സംസാരിക്കുന്ന എ ഐ അവതാർ. സ്ക്രിപ്റ്റ്നനുസരിച്ച് വീഡിയോ ക്രിയേറ്റ് ചെയ്യുന്ന ടെക്സ്റ്റ് റ്റു വീഡിയോ, വോയിസ് ഡബ്ബിങ്, വീഡിയോ ഡബ്ബിങ് തുടങ്ങിയ ഒരുപാട് ഓപ്ഷനുകൾ അടങ്ങിയതാണ് സ്പീച്ചിഫൈ.
സ്‌പീച്ച്ഫൈ എന്നത് ഒരു ടെക്‌സ്‌റ്റ് ടു സ്‌പീച്ച് ആപ്പ് മാത്രമല്ല, വായന കൂടുതൽ ആസ്വാദ്യകരവും എല്ലാവർക്കും ആക്‌സസ് ചെയ്യാവുന്നതുമാക്കാൻ കഴിയുന്ന ഒരു റീഡിംഗ് അസിസ്റ്റന്റാണ്. നിങ്ങളുടെ പ്രിയപ്പെട്ട പുസ്‌തകമോ ലേഖനമോ പോഡ്‌കാസ്‌റ്റോ കേൾക്കണോ അതോ നിങ്ങളുടേതായ വോയ്‌സ് ഉള്ളടക്കം സൃഷ്‌ടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ, അത് എളുപ്പത്തിലും കാര്യക്ഷമമായും ചെയ്യാൻ സ്‌പീച്ച്‌ഫൈ നിങ്ങളെ സഹായിക്കും.