സ്പ്ലാഷ് പ്രോ: മ്യൂസിക്കിലെ മിഡ്‌ജേർണി

English  |  Other Languages

നിങ്ങൾ ആഗ്രഹിക്കുന്ന മൂഡിലുള്ള മ്യൂസിക് നിങ്ങൾക്കുതന്നെ ക്രിയേറ്റ് ചെയ്യാൻ സാധിക്കും. ഏതാണോ വേണ്ടത് അത് ടൈപ്പ് ചെയ്ത് കൊടുത്താൽ മതി. മ്യൂസിക് റെഡി. ഇനി ഒപ്പം ഒരു ലിറിക്‌സ് കൊടുത്താൽ അത് ആ മ്യൂസിക് നൊപ്പം പാടിയും തരും.  സംഭവം എക്സൈറ്റിംഗ്  അല്ലെ? 

മ്യൂസിക് ക്രിയേഷനിലെ മിഡ്ജർണി എന്നാണ് സ്പാഷ് പ്രോ അറിയപ്പെടുന്നത്. ആ ഒരു വിശേഷണം കൊണ്ടുതന്നെ അതിൻറെ പ്രത്യേകതയും മനസ്സിലാക്കാൻ പറ്റും.  ടെക്സ്റ്റ് കമാൻഡ് കൊടുത്തുകൊണ്ട് നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ഒരു മ്യൂസിക് ക്രിയേറ്റ് ചെയ്യുക എന്നത് ചെറിയ കാര്യമല്ല. സംഗീതത്തെപ്പറ്റി ധാരണയില്ലാത്തവർക്ക് പോലും അവരുടെ ആഗ്രഹത്തിന് അനുസരിച്ച് മ്യൂസിക് ക്രിയേറ്റ് ചെയ്യാൻ പറ്റുക എന്നത് എ ഐ യുടെ അത്ഭുത കരവിരുതുകളിൽ ഒന്നാണ്. ഈയൊരു  ടെക്നോളജിയെ അതിൻറെ പാരമ്യത്തിൽ  ഉപയോഗിക്കാൻ സാധിക്കുന്ന ടൂൾ ആണ് സ്പ്ലാഷ് പ്രോ.  

2017 മുതൽ എ ഐ സംഗീത ലോകത്ത് മുൻപന്തിയിലാണ് സ്പ്ലാഷ് പ്രോ. ജനപ്രിയ റോബ്ലോക്സ് ഗെയിം “സ്പ്ലാഷ്”, മൊബൈൽ ഡിജെ ആപ്പ് “സ്പ്ലാഷ് മ്യൂസിക് & ബീറ്റ്മേക്കർ” എന്നിവയുൾപ്പെടെ വിപണിയിലെ വിജയകരമായ ഉൽപ്പന്നങ്ങളുടെ സൃഷ്ടാക്കളാണ് സ്പ്ലാഷ്. സ്പ്ലാഷ് പ്രോയിലൂടെ സംഗീതത്തിന്റെ വിപ്ലവം സൃഷ്ടിക്കുന്നത് തുടരുകയാണ്. 2023 മാർച്ചിൽ പുറത്തിറക്കിയ ബീറ്റ്‌ബോട്ടിന്റെ ജനറേറ്റീവ് സംഗീത പരീക്ഷണത്തിന്റെ വിജയത്തെ തുടർന്നാണ് ടെക്‌സ്‌റ്റ്-ടു-മ്യൂസിക് സേവനമായ സ്‌പ്ലാഷ് പ്രോയുടെ ആരംഭം.

നമ്മൾ ആഗ്രഹിക്കുന്ന മ്യൂസിക്കിന്റെ ഡീറ്റെയിൽസ് കൊടുക്കുന്നതിനോടൊപ്പം തന്നെ മ്യൂസിക്കവുമായി ബന്ധപ്പെട്ട നോട്ടുകൾ, ബിറ്റ്സ് പെർ മിനുറ്റ്,  മോഡുകൾ,  സ്പീഡ് തുടങ്ങിയ കാര്യങ്ങളും ഇതിൽ കൺട്രോൾ ചെയ്യാൻ പറ്റും. ഇതിനെല്ലാം പുറമേ നമ്മൾ കൊടുക്കുന്ന ഒരു ആശയത്തെ അടിസ്ഥാനമാക്കി ഒരു ലിറിക്സ് ഉണ്ടാക്കാനും അത് ഗായകരെ കൊണ്ട് പാടിക്കാനും സ്പാഷ് പ്രോ കൊണ്ട് സാധിക്കും.  യഥാർത്ഥത്തിൽ ഒരു സംഗീതം ക്രിയേറ്റ് ചെയ്യാൻ ഒരു ആശയം മാത്രം മതി ബാക്കിയെല്ലാം ഫ്ലാഷ് പ്രൊ ചെയ്തു തരും.

കൊടുക്കേണ്ട ടെക്സ്റ്റ് പ്രോമിറ്റിനെക്കുറിച്ച് ആശങ്ക ഉണ്ടെങ്കിൽ അതിനും വിഷമിക്കേണ്ട കാര്യമില്ല.  നമ്മൾ കൊടുക്കുന്ന ആശയത്തെ ഒരു മികച്ച പ്രോംപ്റ്റ് ആക്കി മാറ്റാനും ഇതിൽ ഓപ്ഷൻ ഉണ്ട്.  ഏറ്റവും പുതിയ അപ്ഡേഷനിൽ നമ്മുടെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തു കൊടുത്താൽ അതിനനുസരിച്ചുള്ള ഒരു മ്യൂസിക് ആ വീഡിയോയുടെ ലെങ്ത്തിന് അനുസൃതമായി ക്രിയേറ്റ് ചെയ്യാൻ സാധിക്കും. 

ആദ്യം പ്രോംപ്റ്റിന്  അനുസരിച്ചുള്ള അഞ്ചു മ്യൂസിക് മോഡലുകൾ ജനറേറ്റ് ചെയ്യും. തുടർന്ന് അതിൽ ഇഷ്ടപ്പെടുന്ന മ്യൂസിക്ക് നമുക്ക് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.  ഇനി അഥവാ തന്നിരിക്കുന്ന മോഡലുകൾ നമുക്ക് ഇഷ്ടമായില്ലെങ്കിൽ നമുക്ക്  റീജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. മ്യൂസിക് ക്രിയേഷനിൽ ഇത്രയധികം ഓപ്ഷനുകൾ ഉള്ള എ ഐ  ടൂൾ വേറെ ഇല്ലെന്നു തന്നെ പറയാം. കൂടാതെ ഏതൊരാൾക്കും അനായാസമായി കൈകാര്യം ചെയ്യാൻ പറ്റുന്ന ഇൻറർഫേസും സ്പ്ലാഷ് പ്രോ യുടെ പ്രത്യേകതയാണ്.

STEP BY STEP TUTORIAL:

ഇമാജിൻ മ്യൂസിക് വിത്ത് സ്പ്ലാഷ്.  ഇവിടെ സ്പ്ലാഷ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള ഗൂഗിൾ പ്ലേ, ആപ്പിൾ സ്റ്റോർ ന്റെ ലിങ്കും കാണാം. ഇതിൽ ട്രൈ നൗ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നമുക്ക് നേരെ മ്യൂസിക് ക്രീയേഷൻ പേജിലേക്ക് കടക്കാം. ഇവിടെ നിങ്ങളുടെ ജി മെയിൽ അക്കൗണ്ട് വഴി സൈൻ ഇൻ ചെയ്യാം. 

മ്യൂസിക് ക്രിയേഷനിൽ ഒരുപാട് കാര്യങ്ങൾ നമുക്കിവിടെ ചെയ്യാൻ പറ്റും. ഇവിടുള്ള സാമ്പിൾ ട്രാക്ക് ഉപയോഗിച്ച് പുതിയ സോങ് ഉണ്ടാക്കാം, അല്ലെങ്കിൽ നമുക്ക് തന്നെ പ്രോംപ്റ്റ് ചെയ്ത് ട്രാക്ക് ഉണ്ടാക്കാം. ഈ ട്രാക്കുകൾ തന്നെ നമുക്ക് ഇടപെടുന്നത് വരെ മോഡിഫൈ ചെയ്യാം, അതിന്റെ ഡ്യൂറഷൻ, ടോൺ എല്ലാം ഡിസൈഡ് ചെയ്യാം. ലിറിക്‌സ് കൊടുക്കാം, പാട്ടുകാരനെയോ പാട്ടുകാരിയെയോ കൊണ്ട് അത് പാടിപ്പിക്കാം. 

ക്രിയേറ്റ് സോങ് വിത്ത് എ ഐ എന്ന് കാണുന്നിടത് പ്രോംപ്റ്റ്  ടൈപ്പ് ചെയ്യാനുള്ള ബോക്സ് കാണാം. ഇവിടെയാണ് നമുക്ക് ഏത് തരത്തിലുള്ള മ്യൂസിക് ആണ് വേണ്ടത് എന്ന് പറഞ്ഞു കൊടുക്കേണ്ടത്. അത് എങ്ങിനെ പറയും എന്ന് കൺഫ്യൂഷൻ ഉണ്ടെങ്കിൽ തൊട്ടു താഴെത്തന്നെ നമുക്ക് ട്രൈ ചെയ്ത് നോക്കാൻ പറ്റുന്ന കുറച്ച് സാമ്പിൾ പ്രോംപ്റ്സ് കാണാം. ഇത് കുറെ മ്യൂസിക് ട്രാക്കുകൾ ആണ്. ജസ്റ്റ് പ്ലേയ് ചെയ്ത്നോക്കിയാൽ അത് ഏത് മൂഡിലുള്ളതാണ്, ഏത് കാറ്റഗറി ആണെന്നും ഒക്കെ കേട്ട് നോക്കാം. ഒപ്പം ആ ട്രാക്ക് ക്രിയേറ്റ് ചെയ്യാൻ ഉപയോഗിച്ച ടെക്സ്റ്റ് പ്രോംപ്റ്റും അതിനൊപ്പം കൊടുത്തിട്ടുണ്ട്. ഓരോന്നിന്റെയും ചെറിയ ചെറിയ ഭാഗങ്ങൾ കേൾപ്പിക്കും. നമുക്ക് ആവശ്യമുള്ള മോഡൽ ഏതാണോ അതിന്റെ പ്രോംപ്റ്റ് നമുക്ക് കോപ്പി ചെയ്തെടുക്കാനും പറ്റും. 

സ്പ്ലാഷ് എ ഐ യിൽ നമുക്ക് പ്രധാനമായും ചെയ്യാൻ പറ്റുന്നത് ഒന്ന് ടെക്സ്റ്റ് റ്റു മ്യൂസിക് ജനറേഷൻ, രണ്ട് ടെക്സ്റ്റ് റ്റു വോക്കൽസ് , ഇവിടെ നമുക്ക് ഒരു ടെക്സ്റ്റ് കൊടുത്താൽ അത് പാടിതരും. ടെക്സ്റ്റ് കൊടുത്താൽ അത് വായിച്ച തരുന്ന എ ഐ ഒക്കെ ഒരുപാട് ഉണ്ട്. ഈവൻ ചാറ്റ് ജി പി ടി യിലും ബാർഡിലും ഒക്കെ എഴുതിക്കൊടുക്കുന്നത് അതേപടി വായിച്ചു തരും. പക്ഷെ എഴുതിക്കൊടുത്തൽ പാടി തരുന്ന എ ഐ വളരെ അപൂർവമാണ്.

ഇവിടെ നമുക്ക് ഇഷ്ടപ്പെട്ട ട്രാക്ക് സെലക്ട് ചെയ്യുക. അതിന്റെ പ്രോംപ്റ്റ് എഴുതിയിരിക്കുന്നതിന്റെ അടിയിൽ കാണുന്ന കോപ്പി ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആ പ്രോംപ്റ്റ് കോപ്പി ആവും. ഇനി നേരെ നമ്മൾ മ്യൂസിക്  ക്രിയേഷനിലേക്ക്. നമ്മൾ കോപ്പി ചെയ്ത പ്രോംപ്റ്റ് ഇവിടെ പേസ്റ്റ് ചെയ്യുക. ഇവിടെ ബി പി എം ഇമ്പ്രൂവ് എന്നൊക്കെ കാണാം അത് സെറ്റ് ചെയ്ത് കൊടുക്കാം.  ജനറേറ്റ് സോങ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ഇനിയാണ് മാജിക് ! നമ്മൾ കൊടുത്ത പ്രോംപ്റ്റിന് അനുസരിച്ചുള്ള മ്യൂസിക് ട്രാക്കുകൾ റെഡി. അധികം കാത് നിൽക്കുകയൊന്നും വേണ്ട രണ്ടോ മൂന്നോ സെക്കൻഡുകൾക്കുള്ളിൽ റിസൾട്ട് വരുന്നുണ്ട്. ഇതാ നമ്മൾ ആവശ്യപ്പെട്ട പ്രകാരം സെലക്ട് ചെയ്യാൻ അഞ്ചു സാമ്പിൾ ട്രാക്കുകൾ വന്നു കഴിഞ്ഞു. നമ്മൾ ഉദ്വേശിച്ചത് പോലത്തെ മ്യൂസിക് തന്നെയാണോ വന്നത് എന്ന് കേട്ടുനോക്കാം. ഈ കേട്ടതിൽ നമുക്ക് തൃപ്തി ആയില്ലെങ്കിൽ താഴെക്കാണുന്ന മോർ സാമ്പ്ൾസ് സെലക്ട് ചെയ്താൽ വേറെ മോഡലുകൾ തരും.  ഇതൊരു മെഷീൻ ആയത് കൊണ്ട് കക്ഷിക്ക് വിഷമം തോന്നുകയോ ദേഷ്യം പിടിക്കുകയോ ഒന്നുമില്ല. അതുകൊണ്ട്  നിങ്ങൾക്ക് തൃപ്തി വാങ്ങുന്നത് വരെ ഇതുപോലെ സാമ്പിൾ ഉണ്ടാക്കാൻ ആവശ്യപ്പെടാം. ഒരു പ്രധാന കാര്യം ഓർക്കേണ്ടത് നമ്മൾ ആഗ്രഹിക്കുന്ന കാര്യം രണ്ടോ മൂന്നോ വരിയിൽ എഴുതിക്കൊടുത്തിട്ടാണ് മ്യൂസിക് ഉണ്ടാക്കാൻ പറയുന്നത്. കൊടുത്താൽ ഉടനെ തന്നെ വേൾഡ് ക്ലാസിക് പാടിതരും എന്ന് വിചാരിക്കരുത്. കുറച്ച് ക്ഷമയും സമയവും മെനക്കെട്ടാലേ നമ്മൾ ഉദ്വേശിക്കുന്ന ലെവലിൽ കാര്യങ്ങൾ എത്തിക്കാൻ പറ്റുള്ളൂ. മാത്രമല്ല ഇതിൽ നമ്മൾ കൊടുക്കുന്ന ടെക്സ്റ്റ് പ്രോംപ്റ്റിന് വളരെയധികം പ്രാധാന്യം ഉണ്ട്. അത് കൃത്യമായി ചെയ്യാൻ പ്രത്യേകം പഠിക്കുക തന്നെ തന്നെ വേണം.  

ഇവിടെ നമുക്ക് ഒരു സാമ്പിൾ ഇഷ്ടപ്പെട്ടു. എന്നാൽ അതുപോലത്തെ കുറച്ചുകൂടി മോഡൽസ് വേണമെന്ന് തോന്നിയാൽ ആ ട്രാക്കിനു താഴെയുള്ള ആരോ യിൽ ക്ലിക്ക് ചെയ്ത് മോർ ലൈക് ദിസ് എന്ന ഓപ്ഷൻ കൊടുക്കാം. അപ്പോൾ നമ്മൾ സെലക്ട് ചെയ്ത് മ്യൂസിക് നു സമാനമായ വാരിയേഷൻസ് കിട്ടും. ഏതെങ്കിലും ട്രാക്ക് നമുക്ക് ഇഷ്ടപ്പെട്ടാൽ അത് സെലക്ട് ചെയ്യുക. ഇതാ നമ്മൾ സെലക്ട് ചെയ്ത ട്രാക്കിന്റെ 30 സെക്കന്റ് ഡ്യൂറഷൻ ഉള്ള ഒരു മ്യൂസിക് റെഡി. നമുക്ക് കേട്ട് നോക്കാം.. ഇനി ഇത് വേണമെങ്കിൽ ഷെയർ ചെയ്യാം അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡിൽ തന്നെ നമുക്ക് ആവശ്യമുള്ള ഫോർമാറ്റ് സെലക്ട് ചെയ്യാം. എം പി ത്രീ, വേവ്, എം പി ഫോർ അങ്ങിനെ കുറെ ഓപ്ഷനുകൾ ഉണ്ട്. 

നമ്മൾ ക്രിയേറ്റ് ചെയ്ത മ്യൂസിക് നു മാറ്റങ്ങൾ വരുത്തുന്നത് എങ്ങിനെയാണെന്ന് നോക്കാം. ഇവിടെ എഡിറ്റ് സോങ് എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ നമുക്ക് അതിന്റെ ഡ്യൂറഷൻ കൂട്ടാനും  , ലിറിക്‌സ് ആഡ് ചെയ്യാനും  തൂടങ്ങിയ ഓപ്ഷനുകൾ ആണുള്ളത്.  ഇതുവരെ നമ്മൾ ഇവിടെ കൊടുത്ത സാമ്പിൾ പ്രോംപ്റ്റ് സെലക്ട് ചെയ്ത് മ്യൂസിക് ഉണ്ടാക്കുന്ന രീതിയാണ് നോക്കിയത്. ഇനി നമുക്ക് നമ്മൾ തന്നെ ഒരു പ്രോംപ്റ്റ് കൊടുത്തു ട്രാക്ക് ഉണ്ടാക്കുന്ന മെത്തേഡ് നോക്കാം. 

ഫസ്റ്റ് പേജിൽ പ്രോംപ്റ്റ് ബോക്സിൽ നമുക്ക് ടൈപ്പ് ചെയ്യാം. നമുക്ക് ഏത് സ്റ്റൈലിൽ ഉള്ള മ്യൂസിക് ആണോ വേണ്ടത് അത് ഇവിടെ കൃത്യമായി എഴുതിക്കൊടുക്കുക. പ്രോംപ്റ്റിംഗ് പഠിച്ചാൽ വളരെ ഈസി ആയിട്ട് ചെയ്യാൻ പറ്റും. ഇല്ലെങ്കിലും കുഴപ്പമില്ല. എ ഐ നിങ്ങളെ സഹായിക്കും. കാരണം നമ്മൾ കൊടുത്ത പ്രോംപ്റ്റ് വേണമെങ്കിൽ ഈ ഇമ്പ്രൂവ് എന്ന ഓപ്ഷനിൽ കൊടുത്താൽ എ ഐ തന്നെ അതിനെ കൊള്ളാവുന്ന ഒരു പ്രോംപ്റ്റ് ആക്കി മാറ്റിതരും. ഇതൊക്കെ എ ഐ ബേസിക്സ് ഇല്ലാത്തവർക്ക് ഉപയോഗിക്കാൻ വേണ്ടിയുള്ള ഓപ്ഷൻസ് ആണ്. നിങ്ങൾ കാര്യങ്ങൾ കൃത്യമായി പഠിച്ച് പ്രോംപ്റ്റ് ചെയ്യുകയാണെങ്കിൽ റിസൾട്ട് വേറെ ലെവൽ ആയിരിക്കും. ഇനി നേരത്തെ പറഞ്ഞപോലത്തെ സ്റ്റെപ്പുകൾ തന്നെ. ജനറേറ്റ് ചെയ്യക, സാമ്പ്ൾസ് ക്രിയേറ്റ് ചെയ്യുക, ട്രാക്ക് സെലക്ട് ചെയ്യുക. ഇതാണ് ഇതിന്റെ ഫസ്റ്റ് സ്റ്റെപ്. 

ഇനി നമുക്ക് മോസ്റ്റ് എക്സ് യ്‌റ്റിംഗ്‌ ആയ ക്രിയേറ്റിവ് ആയ എഡിറ്റിംഗ് സെക്ഷനിലേക്ക് പോവാം. ഇവിടെ നമ്മൾ ക്രിയേറ്റ് ചെയ്ത ട്രാക്കിന്റെ ഡ്യൂറഷൻ  സെലക്ട്  ചെയ്ത് അപ്ലൈ കൊടുത്താൽ അതിനനുസരിച്ച് ട്രാക്ക് ഉണ്ടാക്കിത്തരും. ഇനി ഈ മ്യൂസിക് നൊപ്പം ഒരു ലിറിക്‌സ് കൊടുക്കാം. 

ഇതൊരു എക്സ്പ്രിമെന്റൽ ഫീച്ചർ ആണെന്ന് കമ്പനി തന്നെ പറയുന്നുണ്ട്. അതുകൊണ്ട് പ്രൊഫഷണൽ സിംഗേഴ്സ് പാടുന്നത് പോലെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കരുത്. മാത്രമല്ല ഇപ്പോൾ ഇത് ഇംഗ്ലീഷിൽ മാത്രമേ ലഭ്യമാവുള്ളു. ഏതായാലും ട്രൈ ചെയ്ത്  നോക്കാൻ മടിക്കരുത്. വളരെ ഇന്റെരെസ്റ്റിങ്‌ ആയ ഓപ്ഷൻ ആണിത്. ഒരു കംപ്യൂട്ടറും ഇന്റർനെറ്റും ഉണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ ഒറ്റയ്ക്ക് ഒരു പാട്ട് ഉണ്ടാക്കാൻ പറ്റും എന്ന ഓപ്ഷൻ.

ആഡ് ലിറിക്‌സ് എന്ന ഓപ്ഷനിൽ നിങ്ങൾ എഴുതിയ ഇംഗ്ലീഷ് ലിറിക്‌സ് പേസ്റ്റ് ചെയ്താൽ മതി. ഇനി അതല്ല ലിറിക്‌സ് എഴുതാൻ അറിയില്ലെങ്കിൽ അതും എ ഐ  ചെയ്‌തോളും. ലിറിക്‌സ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഇവിടെ സബ്ജക്ട് എഴുതികൊടുക്കാം എത്ര ലൈൻസ്  വേണം എന്ന് സെലക്ട് ചെയ്യാം. ക്രിയേറ്റ് ലിറിക്‌സ് ക്ലിക്ക് ചെയ്താൽ ഇതാ പാട്ടും റെഡി.  ഇനി ഇത് ആര് പാടും?

മൈക്ക് ഐക്കൺ സെലക്ട് ചെയ്താൽ കുറെ ഗായകരുടെ ലിസ്റ്റ് കാണാം. അതിൽ തന്നെ റാപ്പർ ഉണ്ട്, മെയിൽ വോയിസ്, ഫിമെയിൽ  വോയിസ് എല്ലാം ഉണ്ട്. നമുക്ക് ഇഷ്ടപ്പെട്ട വോയിസ് സെലക്ട് ചെയ്യാം. ആദ്യം നമുക്ക്  ഫിമെയിൽ  വോയിസ് തന്നെ നോക്കാം. ഇവിടെ വോയിസ് ന്റെ പിച്ചും സെലക്ട് ചെയ്യാൻ ഓപ്ഷൻ ഉണ്ട്. എല്ലാം സെറ്റ് ആക്കിയാൽ അപ്ലൈ ചൈഞ്ചസ് കൊടുക്കാം.

നമ്മുടെ പാട്ട് വന്നു. ഒന്ന് കേട്ട് നോക്കാം.  ഇനി ഈ പാട്ട് തന്നെ മെയിൽ വോയിസ് നോക്കിയാലോ. റാപ്പ് തന്നെ നോക്കാം. നമ്മൾ കൊടുത്ത ലിറിക്‌സ് തന്നെയാണ് പാടുന്നത്. അതും നമ്മൾ ക്രിയേറ്റ് ചെയ്ത് മ്യൂസിക് നു അനുസരിച്ച്. സാധാരണ  ഗതിയിൽ ഇങ്ങനെ ഒരു കാര്യം ചെയ്യണമെങ്കിൽ എന്തൊക്കെ പ്രോസസ്സ് ഉണ്ടെന്നു ആലോചിച്ച് നോക്കിയേ. 

ഇത് തന്നെയാണ് ജനറേറ്റീവ് എ ഐ യുടെ പ്രത്യേകത. ഇത് മ്യൂസിക് ഇൽ മാത്രമല്ല. ഫോട്ടോഗ്രാഫി, ഡിസൈൻ, വെബ് ഡിസൈൻ, അനിമേഷൻ, ഫിലിം മേക്കിങ് അങ്ങിനെ എല്ലാ മേഖലകളിലും എ ഐ കൈവെച്ചിട്ടുണ്ട്.   ഓ ഇത്  ഇതേയുള്ളോ ഇതിലും നന്നായി ഞാൻ ചെയ്യും എന്ന് കരുതിയാൽ അതിനു ആയുസ്സ് കുറവാണു. . കാരണം ഇപ്പോൾ നമ്മൾ കാണുന്നതെല്ലാം സാമ്പിൾ വെടിക്കെട്ടുകളാണ്. പല എ ഐ ടൂളുകളും ഇപ്പോൾ ബീറ്റ വേർഷിനിൽ ആണ്. മാറ്റം എന്ന് പറഞ്ഞാൽ ഓരോ മണിക്കൂറിലും അപ്ഡേറ്റ് എന്ന രീതിയിലാണ് അതിന്റെ സ്പീഡ്. രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ കഥ കംപ്ലീറ്റ് മാറും. 

ഓരോ മേഖലകളിലും ഉള്ളവർ അതാത് മേഖലകളിൽ അപ്ഡേറ്റ് ആവാൻ ഇനിയും വൈകരുത്. കലാകാരന്മാർ എന്ത് ചെയ്യും. ഇത് മനുഷ്യകുലത്തിന്റെ നാശമാണ് എന്നൊക്കെ പറഞ്ഞു നടന്നാൽ.. ചുമ്മാ നടക്കാം ഇനി ഉള്ളു. ടെക്നോളജി വളരാനുള്ളത് വളരുകതന്നെ ചെയ്യും. അപ്പോൾ അത് മനസ്സിലാക്കി അതിൽ അപ്ഡേറ്റ് ചെയ്താൽ ആർക്കും ഒരു ജോലിയും പോവില്ല എന്നതാണ് സത്യം.

 ഉദാഹരണത്തിന് ഈ മ്യൂസിക് എ ഐ തന്നെ മ്യൂസിക് പഠിച്ച ഒരാളുടെ അടുത്ത കിട്ടിയാൽ എങ്ങിനെ ഉണ്ടാകും? അതിൻറെ റിസൾട്ട് ഒന്ന്  വേറെ തന്നെ ആയിരിക്കും. ശരിയല്ലേ? അപ്പോൾ ഈ വീഡിയോ നിങ്ങളുടെ മ്യൂസിക് ഫ്രണ്ട് നു സജെസ്റ് ചെയ്യാൻ മറക്കരുത്. ഇനി നമുക്ക് ഇതിലെ മറ്റു കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

https://pro.splashmusic.com/#via=shiju
Click to try splash pro

സ്പ്ലാഷ് എ ഐ യുടെ  സബ്സ്ക്രിപ്ഷൻ പ്ലാനിൽ ഫ്രീ, സ്റ്റാർട്ടർ, മാക്സ്, എന്റർപ്രൈസ് എന്നിങ്ങനെ ഒപ്റേൻസ് ഉണ്ട്. 60 സെക്കൻഡ് ഡ്യൂറഷൻ ഉള്ള ട്രാക്കുകളാണ് ഫ്രീ വേർഷനിൽ കിട്ടുക. സംഭവം ട്രൈ ചെയ്ത് നോക്കാം. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാം. 

സ്റ്റാർട്ടർ പാക്ക് നു പത്ത് ഡോളർ ഒക്കെയേ ഫീ  ഉള്ളു. പക്ഷെ ഇങ്ങനെ ക്രിയേറ്റ് ചെയ്യുന്ന മ്യൂസിക് നിങ്ങളുടെ വിഡിയോയിൽ കോപ്പി റൈറ്റ് ഫ്രീ ആയി ഉപയോഗിക്കാം. അതൊരു വലിയ കാര്യമാണ്. യൂട്യൂബ് വീഡിയോസ് ചെയ്യുന്നവർക്ക് അതിന്റെ വാല്യൂ മനസ്സിലാവും. ഇനി നിങ്ങൾ മ്യൂസിക് പ്രൊഫഷണൽ ആണെങ്കിൽ ഇതിന്റെ ഡൗൺലോഡ് ഓപ്ഷൻ കണ്ടാൽ കാര്യം മനസ്സിലാകും. കാരണം ഹൈ ക്വാളിറ്റി യുള്ള മ്യൂസിക് ഫയലുകൾ, അതും മാസ്റ്റർ ചെയ്തത്, സെപറേറ്റ് വേണമെങ്കിൽ അങ്ങിനെ. എന്തും ഇവിടെ റെഡി ആണ്. 

 

Watch splash pro tutorial video (Malayalam with English Subtitle)

Splash pro Tutorial (English dubbed version)

One Reply to “സ്പ്ലാഷ് പ്രോ: മ്യൂസിക്കിലെ മിഡ്‌ജേർണി”

Comments are closed.

Select Language »