റൺവേ യും സ്റ്റേബിൾ ഡിഫ്യുഷനും അരങ്ങു വാഴുന്ന വീഡിയോ ക്രിയേഷൻ രംഗത്ത് മാറ്റങ്ങളുടെ അലയൊലിയുമായാണ് പിക ലാബ്സ് രംഗത്തെത്തുന്നത്. പുറത്തിറങ്ങി മാസങ്ങൾക്കുള്ളിൽത്തന്നെ ഉപഭോക്താക്കളുടെ ഹൃദയം കവർന്ന എ ഐ പ്ലാറ്റ്‌ഫോം. ആനിമേഷൻ വീഡിയോ, കാർട്ടൂൺ സിനിമ തുടങ്ങിയ വൈവിധ്യമാർന്ന ശൈലികളിൽ വീഡിയോകൾ എഡിറ്റ് ചെയ്യാൻ കഴിവുള്ള ഒരു പുതിയ ടൂൾ ആണ് പിക ലാബ്സ്. സാങ്കേതിക വിദ്യയുടെ അതിരുകൾ മറികടന്ന് എല്ലാവർക്കും എളുപ്പമുള്ളതും ആക്സസ് ചെയ്യാവുന്നതുമായ വീഡിയോ ക്രിയേഷൻ പ്ലാറ്റ്ഫോമാണ് പികയുടെ പ്രത്യേകതയും.
ആദ്യം ഡിസ്കോർഡ് ബോട്ട് ആയിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീട് പുറത്തിറങ്ങിയ വെബ് ടൂൾ ഉപയോഗത്തിലെ ലാളിത്യം കൊണ്ടും റിസൾട്ടിലെ മേന്മ കൊണ്ടും ശ്രദ്ധ നേടി. ടെക്സ്റ്റ് പ്രോംപ്റ്റ് കൊണ്ട് മനോഹരമായ വീഡിയോകൾ നിർമ്മിക്കാം. ഒരു ഇമേജോ അല്ലെങ്കിൽ ഒരു വീഡിയോ മറ്റൊരു രീതിയിലേക്ക് അതിനെ മാറ്റിയെടുക്കാനും പുതിയ തരത്തിലുള്ള വീഡിയോ ക്രിയേറ്റ് ചെയ്യാനും സാധിക്കും. ഇതിനോടൊപ്പം തന്നെ ക്യാമറ കൺട്രോൾ, നെഗറ്റീവ് പ്രോംപ്റ്റ്, കൺസിസ്റ്റൻസി തുടങ്ങിയ ഓപ്ഷനുകൾ ഈ വീഡിയോ ക്രിയേഷനെ ഹൈ ക്വാളിറ്റിയുള്ള എ ഐ ടൂൾ ആക്കി മാറ്റി.
നാലു സെക്കന്റ് വീതമുള്ള വീഡിയോകളാണ് ജനറേറ്റ് ചെയ്യുക. ജനറേറ്റ് ചെയ്ത വിഡിയോകൾ തന്നെ റീ സ്റ്റൈൽ ചെയ്യാം, അതിന്റെ ഫോർമാറ്റ് മാറ്റാം. ഒപ്പം നെഗറ്റീവ് പ്രോംപ്റ്റ്സ്, ആസ്പെക്ട് റേഷ്യോ തുടങ്ങിയ കാര്യങ്ങൾ നമ്മുടെ ഇഷ്ടനുസരണം ചെയ്യാൻ സാധിക്കും. ഇത്തരം ഓപ്ഷനുകൾ ഒരുമിച്ച് കിട്ടുന്ന അപൂർവ്വം എ ഐ ടൂളുകളിൽ ഒന്നാണ് പിക ലാബ്സ്.
ഹൈ ലൈറ്റ്‌സ് :
ടെക്സ്റ്റ് ടു വീഡിയോ : ആശയങ്ങൾ ടൈപ്പ് ചെയ്ത് കൊടുത്ത് വീഡിയോ ഉണ്ടാക്കാം.
റീ ട്രൈ : ഒരേ പ്രോംപ്റ്റ് ഉപയോഗിച്ച് അനേകം വ്യത്യസ്ത വിഡിയോകൾ ഉണ്ടാക്കാം.
റീ പ്രോംപ്റ്റ് : ജനറേറ്റ് ചെയ്ത വീഡിയോകളുടെ പ്രോംറ്റിൽ മാറ്റങ്ങൾ വരുത്തി പുതിയ വീഡിയോ ഉണ്ടാക്കാം.
മോഡിഫൈ റീജിയൺ : ജനറേറ്റ് ചെയ്ത വീഡിയോയിലെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗം മാത്രം സെലക്ട് ചെയ്ത് മാറ്റങ്ങൾ വരുത്താം.
വീഡിയോ ടു വീഡിയോ : ഒരു വീഡിയോ അപ്‌ലോഡ് ചെയ്ത് കൊടുത്തിട്ട് അതിൽ മാറ്റങ്ങൾ വരുത്താം അല്ലെങ്കിൽ റീ സ്റ്റൈൽ ചെയ്യാം.
എക്സ്പാന്റ് ക്യാൻവാസ് : ജനറേറ്റ് ചെയ്ത വീഡിയോ ഏത് ഫോർമാറ്റിൽ ആണെങ്കിൽ പോലും നമ്മുടെ ആവശ്യത്തിന് വിവിധങ്ങളായ സൈസുകളിലേക്ക് മാറ്റാൻ സാധിക്കും. (വെർട്ടിക്കൽ, ഹൊറിസോണ്ടൽ, സ്‌ക്വയർ തുടങ്ങിയവ)
ഇമേജ് ടു വീഡിയോ : ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ട് അതിനെ മനോഹരമായ വീഡിയോ ആക്കി മാറ്റാം.
എ ഐ സ്റ്റാർട്ടപ്പുകളിലെ ശക്തയായ സ്ത്രീ സാന്നിധ്യം. വായിക്കാം, പിക ലാബ്സ് സി ഇ ഓ ഡെമി ഗുവോ യുടെ വിജയഗാഥ.
Superb 👌 👌 👌