സ്റ്റുഡിയോ ക്വാളിറ്റിയോട് കൂടി മനുഷ്യന് തുല്യമായ വോയിസ് ഓവറുകൾ സൃഷ്ടിക്കാൻ ആണോ നിങ്ങൾക്ക് താല്പര്യം? എങ്കിൽ അതിനുള്ള ഉത്തരമാണ് മർഫ് എ ഐ. ഹൈ ക്വാളിറ്റി മെഷീനുകളും പ്രൊഫഷണൽ സൗണ്ട് ആർട്ടിസ്റ്റും ഇല്ലാതെ തന്നെ ഓഡിയോ മിക്സ് ചെയ്യാനും ഉയർന്ന നിലവാരത്തിലുള്ള വോയിസ് ഓവർ നിർമ്മിക്കാനും മർഫ് എ ഐ കൊണ്ട് സാധിക്കും.
എന്താണ് മർഫ് എഐ..? അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്..?
മർഫ് എഐ എന്നത് ഒരു ടെക്‌സ്‌റ്റ് ടു സ്പീച്ച് സോഫ്‌റ്റ്‌വെയറാണ്. ടെക്സ്റ്റ് രൂപത്തിലുള്ള ഏതൊരു കണ്ടന്റും നിമിഷങ്ങൾക്കുള്ളിൽ ശബ്ദരൂപത്തിലാക്കാൻ മർഫിന് സാധിക്കും. 20+ ഭാഷകളിൽ 120ലധികം സ്‌പീച്ച് വോയ്‌സുകൾ തിരഞ്ഞെടുത്ത് നിങ്ങളുടെ കണ്ടന്റുകൾ തയാറാക്കാം.
നിങ്ങളുടെ ക്രിയേറ്റീവുകൾ അപ്‌ലോഡ് ചെയ്യാനും നിങ്ങൾക്ക് ഇഷ്ടമുള്ള ശബ്ദവുമായി സമന്വയിപ്പിക്കാനും കഴിയുന്ന ഫീച്ചർ നിറഞ്ഞ സ്റ്റുഡിയോയും മർഫ് എഐ നൽകുന്നു. നിങ്ങളുടെ വോയ്‌സ് ഓവറുകൾ മെച്ചപ്പെടുത്താൻ വീഡിയോയോ സംഗീതമോ ചിത്രമോ ചേർക്കാനും കഴിയും. വോയ്‌സ് ആർട്ടിസ്റ്റിനെ നിയമിക്കാതെയോ സങ്കീർണ്ണമായ റെക്കോർഡിംഗ് ഉപകരണങ്ങൾ ഉപയോഗിക്കാതെയോ സ്റ്റുഡിയോ നിലവാരമുള്ള വോയ്‌സ്‌ഓവറുകൾ സൃഷ്ടിക്കാൻ മർഫ് എഐ നിങ്ങളെ പ്രാപ്‌തമാക്കുന്നു.
വീഡിയോയ്ക്ക് ആവശ്യമായ വോയിസ് ഓവർ, വോയിസ് എഡിറ്റിംഗ് എന്നിവയ്ക്കൊപ്പം നമ്മുടെ സ്വന്തം വോയിസ് അപ്‌ലോഡ് ചെയ്തു അതിനെ ക്ലോൺ ചെയ്യാനും വ്യത്യസ്തമായ ടോണുകളിലേക്ക് മാറ്റം വരുത്താനും ഇതിൽ ഓപ്ഷൻ ഉണ്ട്. ഇ-ലേണിങ്, എക്സ്പ്ലൈനർ വീഡിയോകൾ, അഡ്വെർടൈസ്മെന്റ്, പ്രോഡക്റ്റ് ഡെമോ, ഓഡിയോ ബുക്ക്സ് തുടങ്ങിയ വ്യത്യസ്തമായ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ ശബ്ദങ്ങൾ നിർമ്മിക്കാൻ മിടുക്കനാണ് മർഫ് എ ഐ. എല്ലാറ്റിലും ഉപരി, ഭാഷയുടെ ശരിയായ ഉച്ചാരണം, അതിൻറെ ഊന്നൽ, ഭാവം എന്നിവയ്ക്കനുസരിച്ച് സെറ്റിംഗ്സുകൾ ചെയ്യാനും സാധിക്കും.
മർഫ് എഐ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാം. സൗജന്യമായി അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുവഴി മർഫിന്റെ എല്ലാ ഫീച്ചറുകളിലേക്കും വോയ്‌സ് ഓപ്‌ഷനുകളിലേക്കും ആക്സസ് ലഭിക്കും. ഒപ്പം ഡെമോ പരീക്ഷിക്കാനും എഐ വോയ്‌സ്2 ന്റെ ചില സാമ്പിളുകൾ കേൾക്കാനും സാധിക്കും.