വാക്കുകൾകൊണ്ട് ചിത്രം വരയ്ക്കാം എന്ന എ ഐ മാജിക്, ലോകം അറിഞ്ഞ കാലം മുതൽ അതിന്റെ അമരത്തിരിക്കുന്ന എ ഐ ടൂൾ ആണ് മിഡ്‌ജേർണി. മനുഷ്യന് മാത്രം കഴിഞ്ഞിരുന്ന ചിത്രരചന, ഫോട്ടോഗ്രാഫി, ഡിസൈൻ മേഖലകളിൽ എ ഐ രചിച്ച ചിത്രങ്ങൾ കണ്ട് ലോകം അത്ഭുതപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ക്രിയേറ്റിവിറ്റിയും ഒത്തു ചേർന്നപ്പോൾ നമ്മൾ ഇതുവരെ കാണാത്ത, അനുഭവിക്കാത്ത ഒരു മായിക ലോകത്തേക്ക് അത് നമ്മളെ നയിച്ചു. ആ യാത്ര മിഡ്‌ജേർണി യിലൂടെയായിരുന്നു എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. വെറും ടെക്സ്റ്റ് കമാൻഡുകൾ കൊടുത്ത് നിമിഷനേരം കൊണ്ട്നിർമിക്കുന്ന ചിത്രങ്ങൾ എ ഐ വിപ്ലവത്തിൻറെ മുഖമായി മാറി.
എന്താണ് മിഡ്‌ജേർണി?
സാൻസ്‌ഫാൻസിസ്കോയിലെ ഡേവിഡ് ഹോൾസ് സ്ഥാപിച്ച സ്വതന്ത്ര റിസർച്ച് ലാബ് ആണ് മിഡ്‌ജേർണി. ലീപ് മോഷൻറെ സഹ സ്ഥാപകൻ കൂടിയാണ് ഡേവിഡ് ഹോൾസ്. 2022 ജൂലൈ 12 നു ഡിസ്കോർഡ് ബോട്ട് ആയി ആരംഭിച്ച മിഡ്‌ജേർണിയുടെ യാത്ര അത് ഉണ്ടാക്കുന്ന ചിത്രങ്ങൾ പോലെതന്നെ അതിമനോഹരമാണ്.
ചുരുങ്ങിയകാലം കൊണ്ടുതന്നെ ജനപ്രീതി നേടിയെന്നു മാത്രമല്ല, കമ്പനി ലാഭത്തിൽ ആവുകയും ചെയ്തു. ടെക്സ്റ്റ് കമാൻഡുകളിലെ ആശയം മനസ്സിലാക്കി അതി ഗംഭീരമായ റിസൾട്ട് നൽകാൻ മിഡ്‌ജേർണിക്ക് സാധിക്കുന്നു എന്നതുതന്നെയാണ് ഈ വിജയത്തിന് പിന്നിൽ.
മിഡ്‌ജേർണി എങ്ങിനെയാണ് ചിത്രങ്ങൾ ഉണ്ടാക്കുന്നത്?
വളരെ കൃത്യമായി സെറ്റ് ചെയ്ത ഇമേജുകളും ക്യാപ്ഷൻസും കൊണ്ട് സമ്പന്നമായ ഡാറ്റ ബേസ് ആണ് മിഡ്‌ജേർണിയുടെ നട്ടെല്ല്. നാച്ചുറൽ ലാംഗ്വേജ്, വിഷ്വൽ ഫീച്ചേഴ്‌സ് എന്നിവ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന ഈ ഡീപ് ലേർണിംഗ് മോഡൽ, അതിനെ പരിശീലിപ്പിച്ച ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് പുതിയ പുതിയ കലാസൃഷ്ഠികൾ നിർമ്മിക്കുന്നു. ഏറ്റവും പുതിയ വേർഷനിൽ നിർമ്മിക്കുന്ന ചിത്രങ്ങൾ കണ്ടാൽ ഫോട്ടോ ഏതാ കമ്പ്യൂട്ടർ ജനറേറ്റഡ് ഏതാ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം പെർഫെക്ഷൻ ഉള്ളതാണ്. അനിമേഷൻ മോഡൽ ചിത്രങ്ങളും വെക്റ്റർ ഗ്രാഫിക്‌സും ചെയ്യാൻ സ്‌പെഷലൈസ് ചെയ്തിരിക്കുന്ന മോഡൽ ആയ “നിൻജി” പോലത്തെ അപ്ഡേറ്റുകൾ മിഡ്‌ജേർണിയുടെ പാത അതിവിശാലമാക്കിയിരിക്കുകയാണ്.
ഡിസ്കോർഡ് ബോട്ടിൽ, /ഇമാജിൻ എന്ന കമാന്ഡിന് ശേഷം നമ്മൾ കൊടുക്കുന്ന വിവരണത്തിന് അനുസൃതമായി നാലു ചിതങ്ങൾ നിർമിച്ചു തരും. തുടർന്ന് ഓരോ ഇമേജും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തി ഒരു ഫൈനൽ ഇമേജ് ഉണ്ടാക്കുന്നതാണ് രീതി. ഡിസ്കോർഡിൽ മാത്രമല്ല ഇമേജ് സേവിങ്, ഷെയറിങ്, ഗാലറി ക്രീയേഷൻ, മറ്റു ക്രിയേറ്റേഴ്സ് ൻറെ ഇമേജുകൾ എല്ലാം ലഭ്യമാവുന്ന വെബ് ഇന്റർഫേസും ഉണ്ട്.
മിഡ്‌ജേർണിയുടെ പ്രാധാന്യം :
ഇമേജ് ഉണ്ടാക്കാനുള്ള ഒരു ടൂൾ മാത്രമല്ല മിഡ്‌ജേർണി. പുതിയ ആശയങ്ങൾ, ഭാവങ്ങൾ, ചിത്രങ്ങളിലൂടെയുള്ള ആശയ സംവാദങ്ങൾ എന്ന് തുടങ്ങി എ ഐ തുറന്നുവയ്ക്കുന്ന മാജിക് ലോകത്തിലൂടെയുള്ള കലായാത്രയാണ് മിഡ്‌ജേർണി. മനുഷ്യന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ബുദ്ധിയും കലാ നൈപുണ്യവും ഒത്തുചേരുന്ന മാസ്മരിക ലോകം. ഇതുവരെ കാണാത്ത ഭാവനയുടെ മായിക ലോകത്തിലൂടെയുള്ള സഞ്ചാരമാണ് മിഡ്‌ജേർണി.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കലാകാരൻമാർ ഒത്തുചേരുന്ന ഒരു വേദി കൂടെയാണ് മിഡ്‌ജേർണി ഡിസ്കോർഡ് കമ്മ്യൂണിറ്റി. ഇവിടെ നടക്കുന്ന പരിപാടികൾ, മത്സരങ്ങൾ, ചർച്ചകൾ എല്ലാംതന്നെ ലോകത്തിലെ ഏതൊരാൾക്കും പങ്കെടുക്കാം. ചിന്തകളും ആശയങ്ങളും പരസ്പരം കൈമാറാം.
മിഡ്‌ജേർണിയിൽ യാത്ര തുടങ്ങാൻ :
എ ഐ ക്രിയേറ്റിവിറ്റിയിൽ ആരംഭം കുറിക്കാൻ മിഡ്‌ജേർണി ഡിസ്കോർഡ് കമ്മ്യൂണിറ്റിയിൽ അംഗമാവുക എന്നതാണ് ആദ്യപടി. തുടർന്ന് കമ്മ്യൂണിറ്റിയിൽ നിയമനകൾക്കനുസരിച്ച് /ഇമാജിൻ കമാൻഡ് ഉപയോഗിച്ച് പ്രോംപ്റ്റുകൾ നൽകാം. പ്രോംപ്റ്റുകൾ എങ്ങിനെ നൽകണമെന്നും അതിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും ചർച്ച ചെയ്യുന്ന നിരവധി കമ്മ്യൂണിറ്റി ടാബുകൾ ഉണ്ട്. ഓരോ ഇമേജ് ജനറേഷനും നിങ്ങളെ അത്ഭുതപ്പെടുത്തും എന്നത് തീർച്ചയായ കാര്യമാണ്. അത്കൊണ്ട് അതിർ വരമ്പുകൾ ഇല്ലാത്ത എ ഐ ക്രിയേറ്റീവ് ലോകത്തിലേക്ക് മിഡ്‌ജേർണിയിലൂടെ യാത്ര തുടങ്ങാൻ ഒട്ടും മടിക്കേണ്ടതില്ല.
മിഡ്‌ജേർണിയുടെ ക്രിയേറ്ററിനെക്കുറിച്ച് വായിക്കാം :
ഡേവിഡ് ഹോൾസ് : കാല്പനികതയുടെ കപ്പിത്താൻ