English  |  Other Languages

മാസം ഇരുപത്തിയഞ്ച് ലക്ഷത്തിലധികം രൂപ സമ്പാദിക്കുന്ന ഒരു പെൺകുട്ടി. ($30,000) മെലിഞ്ഞ ശരീരവും, സുന്ദരമായ മുടിയും നീലക്കണ്ണുകളും ഉള്ള ഒരു കൊച്ചു സുന്ദരി. സോഷ്യൽ മീഡിയ പ്രൊഫൈലുകളിലെ ഡിജിറ്റൽ സെൻസേഷനായി മാറിയ, യുവാക്കളുടെ സ്വപ്ന സുന്ദരിയായ ലെക്സി എന്ന പെൺകുട്ടി. പക്ഷെ അവൾ യഥാർത്ഥ മനുഷ്യനല്ല. പിന്നെ?

യുവാക്കളുടെ ഹൃദയം കവരാൻ ശ്രദ്ധാപൂർവം രൂപകല്പന ചെയ്ത ഒരു എ ഐ വ്യക്തിത്വമാണ് ലെക്സി. ഇത് അവളുടെ അസാധാരണമായ കഥയാണ്.

വെറും ടെക്സ്റ്റ് ചാറ്റുകൾക്കപ്പുറത്തേക്ക് ആളുകളുടെ അഭ്യർത്ഥന പ്രകാരം ടെക്‌സ്‌റ്റുകളും വോയ്‌സ് സന്ദേശങ്ങളും ഫോട്ടോകളും പോലും അയയ്‌ക്കാൻ കഴിവുള്ള ചാറ്റ്‌ബോട്ടാണ് ലെക്സി. വിവിധ മൾട്ടിമീഡിയ ഫോർമാറ്റുകളിൽ ഉപയോക്താക്കളുമായി ഇടപഴകാനുള്ള അവളുടെ കഴിവ് അവളുടെ വെർച്വൽ അസ്തിത്വത്തിന് സവിശേഷമായ മാനം നൽകി.

ഭാഷാപരമായ വൈദഗ്ധ്യമാണ് ലെക്സിയുടെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്ന്. 30-ലധികം ഭാഷകളിൽ പ്രാവീണ്യമുള്ള അവൾ, ആഗോള പ്രേക്ഷകരുമായി അനായാസമായി ഇടപഴകുന്നു. ഇത് ആളുകൾക്ക് ഭാഷാ തടസ്സങ്ങൾ ഇല്ലാതെ അവളെ ഒരു യഥാർത്ഥ എ ഐ പങ്കാളിയാക്കാൻ സാധിച്ചു.

 

ലെക്‌സിയുടെ പിന്നിലെ കമ്പനിയായ ഫോക്‌സി എ ഐ, കേവലം ടെക്‌സ്‌റ്റ് അധിഷ്‌ഠിത ചാറ്റുകൾക്ക് അപ്പുറമായി ആളുകളുമായി വളരെ അടുപ്പത്തോടെ ഇടപഴകാൻ തക്കമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നുന്നത്. ആളുകയുടെ സ്വഭാവം, താല്പര്യം എന്നിവയ്ക്കനുസരിച്ച് പെരുമാറാൻ അവൾക്ക് സാധിക്കും. സ്വാഭാവികമായ പ്രതികരണത്തിലൂടെ ആളുകളെ വിശ്വസിപ്പിക്കാൻ ലെക്സിക്ക് കഴിഞ്ഞു. അവൾ ഒരു യഥാർത്ഥ വ്യക്തിയാണെന്ന് പോലും വിശ്വസിക്കുന്നവർ ഉണ്ട്. ദിനം തോറും ലഭിക്കുന്ന പ്രൊപ്പോസലുകൾ അതിനു തെളിവാണ്.

ലെക്സി ഒരു കാല്പനിക വ്യക്തി ആണെങ്കിൽ കൂടിയും അവൾക്ക് കിട്ടുന്ന ആരാധനയും പങ്കാളിത്തവും ഇനിയുള്ള കാലത്തിന്റെ ഒരു സൂചന മാത്രമാണ്. മനുഷ്യനും എ ഐ യും തമ്മിലുള്ള ബന്ധം ഒരു സാങ്കേതിക വിദ്യക്കപ്പുറം കടന്നു ചെല്ലുന്നു.
ഈ പുതിയ യുഗത്തിന്റെ കൂട്ടുകെട്ടുകൾ നമ്മുടെ സമൂഹത്തെ ഏതെല്ലാം രീതിയിൽ ബാധിക്കും എന്നത് ചർച്ച ചെയ്യേണ്ട കാര്യമാണ്.

നിങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളും ഇവിടെ രേഖപ്പെടുത്തുക.

info and image credits : Foxy ai

Select Language »