എന്താണ് എ ഐ
മനുഷ്യ ബുദ്ധിക്ക് സമാനമായി പഠിക്കാനും ചിന്തിക്കാനും പ്രശ്ന പരിഹാരം കണ്ടെത്താനും കഴിയുന്ന കംപ്യൂട്ടർ പ്രോഗ്രാം ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.
എ ഐ യ്ക്ക്
ഭാഷ മനസ്സിലാവും ( ഉദാ: ചാറ്റ് ബോട്ടുകൾ, സിരി, അലക്സാ പോലത്തെ വോയിസ് അസ്സിസ്റ്റന്റുകൾ.)
പാറ്റേണുകൾ മനസ്സിലാവും ( ഉദാ: ഫേസ് റെക്കഗ്നിഷൻ ഉപയോഗിച്ച് മൊബൈൽ ഫോൺ അൺലോക്ക് ചെയ്യുന്നത്)
തീരുമാനങ്ങൾ എടുക്കും (ഉദാ: നെറ്റ്ഫ്ലിക്സിൽ നമ്മുടെ താല്പര്യത്തിനു അനുസരിച്ച് സിനിമകൾ സജസ്റ്റ് ചെയ്യുന്നത് )
നിലവിലുള്ള എല്ലാ എ ഐ കളും “നാരോ എ ഐ” എന്ന വിഭാഗത്തിൽ ഉള്ളതാണ്. ഒരു പ്രത്യേക ജോലി അല്ലെങ്കിൽ ഒരേ സ്വഭാവത്തിൽപ്പെടുന്ന ജോലികൾ ചെയ്യാൻ തയ്യാറാക്കിയിട്ടുള്ള പ്രോഗ്രാമുകൾ ആണിത്. സെൽഫ് ഡ്രൈവിംഗ് കാർ വർക്ക് ചെയ്യുന്നതും, യൂട്യൂബിൽ വിഡിയോകൾ സജസ്റ്റ് ചെയ്യുന്നതും എല്ലാം എ ഐ ആണ്.
അപ്പോൾ എ ഐ എങ്ങിനെയാണ് ചിത്രങ്ങളും വിഡിയോകളും ഉണ്ടാക്കുന്നത്?
“നാരോ എ ഐ” യുടെ സ്പെഷ്യലൈസ്ഡ് വിഭാഗമാണ് “ജനറേറ്റിവ് എ ഐ”. പുതിയ കണ്ടന്റുകൾ അത് കഥയോ, കവിതയോ, ചിത്രങ്ങളോ വിഡിയോകളോ സംഗീതമോ ആവാം. ഇത്തരം ക്രിയേറ്റീവ് കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യാൻ തയ്യാറാക്കിയ പ്രത്യേകം എ ഐ ആണ് ജനറേറ്റിവ് എ ഐ.
ഉദാ: ചാറ്റ് ജി പി ടി യിൽ കഥയോ കവിതയോ അല്ലെങ്കിൽ ഒരു ബിസിനെസ്സ് റിപ്പോർട്ടോ തയാറാക്കാം.
മിഡ്ജേർണി, ഡാലി പോലത്തെ എ ഐ ഉപയോഗിച്ച് ചിത്രങ്ങൾ ഉണ്ടാക്കാം
സുനോ എ ഐ ഉപയോഗിച്ച് മ്യൂസിക് ഉണ്ടാക്കാം.
എങ്ങിനെയാണ് എ ഐ യ്ക്ക് ഇങ്ങനെ ചെയ്യാൻ സാധിക്കുന്നത്?
മെഷീൻ ലേർണിംഗ്, ഡീപ് ലേർണിംഗ് പോലുള്ള ടെക്നോളജിയുടെ സഹായത്തോടെ കംപ്യൂട്ടർ സിസ്റ്റത്തിന് അറിവുകൾ (ഡാറ്റകൾ) കൊടുക്കുകയും, ആ ഡാറ്റകളെ പഠിക്കാനും മനസ്സിലാക്കാനും എ ഐ യ്ക്ക് കഴിയും. ഈ അറിവുകൾ ഉപയോഗിച്ചാണ് എ ഐ ചിത്രങ്ങളും വിഡിയോകളും ഉണ്ടാക്കുന്നത്.
ഉദാഹരണത്തിന് എ ഐ ഒരു വിദ്യാർത്ഥി ആണെന്ന് കരുതുക. ഒരു പൂച്ചയെ മനസ്സിലാക്കാൻ, അവന് പൂച്ചയുടെ കുറെയേറെ ചിത്രങ്ങളും വിഡിയോകളും കാണിച്ച് കൊടുക്കുന്നു. അപ്പോൾ അവന് പൂച്ചയുടെ ഒരു രൂപം പിടികിട്ടും. ഇനി ഒരു ഫോട്ടോ കാണിച്ചാൽ അത് പൂച്ചയാണോ അല്ലയോ എന്ന് പറയാൻ കഴിയും. ഇനി ഒരു പൂച്ചയുടെ ചിത്രം വരയ്ക്കാൻ പറഞ്ഞാൽ അതും സാധിക്കും. ഈ ഒരു മെത്തേഡിൽ ആണ് എ ഐ യെ പഠിപ്പിച്ച് എടുക്കുന്നത്.
തുടരും….