ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിക്കാൻ എന്ത് ചെയ്യണമെന്ന് ആശങ്കപ്പെട്ടിരിക്കുകയാണോ? എങ്കിൽ അതിനുള്ള ഉത്തരം ഇതാ…
ഗൂഗിൾ, ആമസോൺ, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, ലണ്ടൻ യൂണിവേഴ്സിറ്റി, എന്നുതുടങ്ങി ലോകോത്തരമായ അക്കാദമിക ഇൻസ്റ്റിട്യൂഷനിൽ നിന്ന് സർട്ടിഫിക്കറ്റോട് കൂടിയ കോഴ്സുകൾ.
നിങ്ങളുടെ ഇഷ്ടാനുസരണം നിങ്ങളുടെ സമയത്തിനനുസരിച്ച് പഠിക്കാം.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മാത്രമല്ല നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിഷയത്തെക്കുറിച്ചും അതിഗംഭീരമായ, ഫ്രൂട്ട് ഫുൾ ഓൺലൈൻ ക്ലാസുകൾ. അതും ഫ്രീയായിട്ട് പഠിക്കാം. എല്ലാം ഒരു കുടക്കീഴിൽ
കോഴ്സ് ഏറ (COURSERA). ഇത് നേരത്തെ സൂചിപ്പിച്ചത് പോലെ ലോകോത്തരമായ യൂണിവേഴ്സിറ്റി കളുടെ, ഗൂഗിൾ, ഐ ബി എം, ആമസോൺ തുടങ്ങിയ വമ്പൻ ടെക് കമ്പനികളുടെ ഒക്കെ ഹൈ ക്വാളിറ്റി എഡ്യൂക്കേഷണൽ കണ്ടെന്റുകൾ ഒരു കുടകീഴിൽ കിട്ടുന്ന ഒരു ലേർണിംഗ് ഹബ് ആണ്. ഇതിലെ കോഴ്സ് കളുടെ ലിസ്റ്റ് നോക്കിയാൽ തന്നെ നിങ്ങൾക്ക് മനസ്സിലാവും ഇത് വേറൊരു ലോകമാണെന്ന്. നിങ്ങൾ ആഗ്രഹിക്കുന്ന, അല്ലെങ്കിൽ അപ്ഡേറ്റ് ആവാൻ ശ്രമിക്കുന്ന ഏതൊരു വിഷയത്തെക്കുറിച്ചും ഇവിടെ ക്‌ളാസുകൾ ഉണ്ട്. ഏറ്റവും പ്രധാനമായ കാര്യം ഇവിടെ പഠിപ്പിക്കുന്ന ടീച്ചേർസ്. അവർ പഠിപ്പിക്കുന്ന രീതി. ഓരോ വിഷയത്തിലും അറിവിന്റെ നിറകുടമായിരിക്കുന്ന ട്രൈനർമാർ. വിഷയത്തെപ്പറ്റി നമുക്കൊരു കഥയും ഇല്ലെങ്കിൽപോലും ക്ലാസ് കേട്ടുകഴിഞ്ഞാൽ നിങ്ങൾക്കുതന്നെ ഫീൽ ചെയ്യും, ഐ നോ സംതിങ്.
നിങ്ങൾ ഒരിക്കലും സോഷ്യൽ മീഡിയയിലെ ഡാൻസോ കോമഡികളോ കാണുന്ന ലാഘവത്തോടെ ഈ കോഴ്സ് കൾ പഠിക്കാൻ ശ്രമിക്കരുത്. അതിൽ കാര്യമില്ല. പകരം നിങ്ങൾ ഏറ്റവും പവർഫുൾ ആയിട്ടുള്ള, ഏറ്റവും എനർജെറ്റിക് ആയ ടൈം പഠിക്കാൻ തെരഞ്ഞെടുക്കുക, നോട്സുകൾ എഴുതി വെക്കുക. വെറുതെ വീഡിയോ കണ്ടാൽ കുഴപ്പമൊന്നുമില്ല. കാര്യം മനസ്സിലാവുകയും പഠിക്കാൻ പറ്റുകയുമൊക്കെ ചെയ്യും. അത് ഒരു ബിൽഡിങ് ഉണ്ടാക്കുമ്പോൾ കല്ല് അടുക്കി വെച്ചത് പോലെ ആയിരിക്കും. നേരത്തെ പറഞ്ഞ രണ്ടു കാര്യങ്ങളും നിങ്ങൾ ഫോളോ ചെയ്താൽ ആ കല്ലുകൾ സിമന്റ് ഇട്ട് ഉറപ്പിച്ചത് പോലെ സ്ട്രോങ്ങ് ആയി ഇരുന്നോളും.
ഇനി ഇവിടെ എല്ലാം ഫ്രീ അല്ല. അഡ്വാൻസ് കോഴ്സുകൾ, സർട്ടിഫിക്കറ്റോടു കൂടിയ കോഴ്സുകൾ ഇവയ്ക്കൊക്കെ പേയ്മെന്റ് ഉണ്ട്. പക്ഷെ അത് വർത്ത് ആണെന്നുമാത്രമല്ല, വളരെ കുറവും ആണ്. 2500 രൂപ മുതലാണ് ഓരോന്നിന്റെയും റേറ്റ്. ഒരു ബ്രാൻഡഡ് ഷർട്ടോ ഷൂ ഓ വാങ്ങാൻ ഇതിലും കൂടുതൽ ആവും. ഇവിടെ ഒരു പുതിയ കാര്യം ഹൈ ക്വാളിറ്റി ഇൻസ്റ്റിട്യൂഷനിൽ നിന്നും പഠിക്കുക മാത്രമല്ല ഈ സർട്ടിഫിക്കറ്റ് നിങ്ങളുടെ ബയോ ഡാറ്റയിൽ ഹൈലൈറ്റ് ചെയ്യാൻ പറ്റുന്ന ഒരു കാര്യം കൂടെയാണ്. നിങ്ങളുടെ പഠനത്തിനൊപ്പം സ്‌പെഷലൈസ് ചെയ്യാം, ജോലിക്കൊപ്പം ആ ഫീൽഡിൽ അപ്ഡേറ്റ് ആവാം. ഇതൊക്കെ ചെയ്താൽ നിങ്ങൾക്ക് അതിനനുസരിച്ചുള്ള പ്രൊമോഷൻ കിട്ടിയാൽ ഒന്നല്ല നൂറ് ഷർട്ട് വാങ്ങാൻ പറ്റില്ലേ? അപ്പോൾ ഇനി ഒട്ടും മടിക്കേണ്ട. ഇപ്പോൾത്തന്നെ പഠിച്ച് തുടങ്ങിക്കോളൂ.
watch video on this course (Malayalam)