സംസാരിക്കുന്ന ഡിജിറ്റൽ ഹ്യൂമൻ : ഡി-ഐഡി

English  |  Other Languages

ഒരു കമ്പ്യൂട്ടർ ഒരു യഥാർത്ഥ വ്യക്തിയെപ്പോലെ സംസാരിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിൻ്റെ മുഖം കാണാനും ശബ്ദം കേൾക്കാനും വികാരങ്ങൾ അനുഭവിക്കാനും? തടസ്സങ്ങളോ മറ്റു ബാഹ്യ ഇടപെടലുകളോ ഇല്ലാതെ സ്വാഭാവികമായി മുൻവിധികളില്ലാതെ അതിനോട് സംവദിക്കാൻ സാധിച്ചാൽ എങ്ങനെയിരിക്കും…

സാങ്കേതികവിദ്യയിൽ മനുഷ്യന് സമാനമായ അനുഭവം ലഭിക്കാൻ പലരും സ്വപ്നം കാണുന്നുണ്ട്. ചിലർ അത് യാഥാർത്ഥ്യമാക്കാൻ കഠിനമായി പരിശ്രമിക്കുന്നു. അവരിൽ ഒരാളാണ് ഡി-ഐഡി. ജനറേറ്റീവ് എഐ-പവർഡ് വീഡിയോ മേക്കിങ്ങിലും നാച്ചുറൽ യൂസർ ഇൻ്റർഫേസ് (NUI) സാങ്കേതികവിദ്യകളിലും വൈദഗ്ദ്ധ്യമുള്ള ഒരു കമ്പനിയാണ് ഡി-ഐഡി.

എന്താണ് ഡി-ഐഡി?

ഡി-ഐഡി എന്നത് ഡി-ഐഡൻ്റിഫിക്കേഷൻ എന്നാണ് സൂചിപ്പിക്കുന്നത്. ഇത് ഒരു ഡിജിറ്റൽ ഡാറ്റയിൽ നിന്ന് മുഖം, ശബ്ദം, ഐഡൻ്റിറ്റി എന്നിങ്ങനെയുള്ള സെൻസിറ്റീവ് വിവരങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയയെ സൂചിപ്പിക്കുന്നു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനാണ് ഇത് ചെയ്യുന്നത്, അതേസമയം ഡാറ്റ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കുയും ചെയ്യും.

ഡി-ഐഡി, ഡാറ്റ ഡീ ഐഡന്റിഫിക്കേഷൻ മാത്രമല്ല ചെയ്യുന്നത്. സർഗ്ഗാത്മകവും നൂതനവുമായ രീതിയിൽ റീ ഐഡന്റിഫിക്കേഷനും നടത്തുന്നു. ഇമേജുകൾ, ടെക്‌സ്‌റ്റ്, ഓഡിയോ, വോയ്‌സ് എന്നിവയെ റിയലിസ്റ്റിക് ആയ വീഡിയോ അവതാറുകൾ ആക്കിമാറ്റാൻ ഡി-ഐഡിക്ക് സാധിക്കും.

ഒരു ‘ഇന്ററാക്ടീവ് ഡിജിറ്റൽ പീപ്പിൾ’ അഥവാ നന്നായി ഇടപഴകുന്ന ഒരു ഡിജിറ്റൽ മനുഷ്യനെ സൃഷ്ട്ടിക്കാൻ ഈ പ്ലാറ്റ്ഫോം അവസരം നൽകുന്നു. ഇത് എഐ വീഡിയോ അവതാറുകൾ എന്നും അറിയപ്പെടുന്നു. സെയിൽസ്, എജ്യൂക്കേഷൻ, കസ്റ്റമർ എക്സ്പീരിയൻസ്, എന്റർടൈൻമെന്റ് തുടങ്ങി നിരവധി ആപ്ലിക്കേഷനുകൾക്കായി ഈ അവതാറുകൾ ഉപയോഗിക്കാം.

ഡി-ഐഡിയുടെ ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ്?

ഡി-ഐഡി പ്ലാറ്റ്‌ഫോം വ്യത്യസ്ത ആവശ്യങ്ങൾക്കായി
നിരവധി ഉൽപ്പന്നങ്ങൾ ഒരുക്കിയിട്ടുണ്ട്.

– ക്രിയേറ്റീവ് റിയാലിറ്റി™ സ്റ്റുഡിയോ: കുറഞ്ഞ സമയവും കുറഞ്ഞ പ്രയത്നവും കുറഞ്ഞ ചെലവും ഉപയോഗിച്ച് ഏത് ഭാഷയിലും സംസാരിക്കുന്ന എഐ വീഡിയോ അവതാരകനായി ഏത് ഫോട്ടോയും മാറ്റാൻ കഴിയുന്ന ഒരു ടൂൾ. ഇത് സെയിൽസ്, എജ്യൂക്കേഷൻ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് എന്നിവയ്‌ക്കും മറ്റും ഉപയോഗിക്കാം.

– ഏജൻ്റുകൾ: ഒരു പ്രോഡക്ട്, സർവീസ് അല്ലെങ്കിൽ ബ്രാൻഡ് പോലുള്ള ഒരു നിർദ്ദിഷ്ട ഡൊമെയ്‌നിനെക്കുറിച്ച് എല്ലാം അറിയുന്ന വളരെ റിയലിസ്റ്റിക്കായ സംസാരിക്കുന്ന എഐ
ഏജൻ്റിനെ സൃഷ്ടിക്കാൻ കഴിയുന്ന ഒരു ടൂൾ. സെയിൽസ്, കസ്റ്റമർ എക്സ്പീരിയൻസ്, കൺസൾട്ടിംഗ് എന്നിവയ്‌ക്കും മറ്റും ഇത് ഉപയോഗിക്കാം.

– എപിഐ (API): ഡി-ഐഡിയുടെ NUI സാങ്കേതികവിദ്യയുമായി ഏത് ആപ്ലിക്കേഷനും ലിങ്ക് ചെയ്യിപ്പിക്കാനും സാങ്കേതികവിദ്യയുമായി മനുഷ്യന്റെ ഇടപെടൽ കൂടുതൽ സാധ്യമാക്കാനും കഴിയുന്ന ഒരു ഇൻ്റർഫേസ്. ഇത് ഡവലപ്പർമാർക്കും ഗവേഷകർക്കും തുടക്കക്കാർക്കും ഒരുപോലെ ഉപയോഗിക്കാം.

– ചാറ്റ് ഡി ഐഡി (Chat.D-ID): ഏതെങ്കിലും ലാർജ് ലാങ്ഗ്വേജ്‌ മോഡൽ (LLM) അല്ലെങ്കിൽ ചാറ്റ്‌ബോട്ട് എന്നിവയുമായി സ്വാഭാവികമായ ഫെയ്‌സ് ടു ഫെയ്‌സ് സംഭാഷണം നടത്താൻ സാധിക്കുന്ന ടൂൾ. വിനോദത്തിനും വിദ്യാഭ്യാസത്തിനും മറ്റും ഇത് ഉപയോഗിക്കാം.

– ഇന്റഗ്രേഷൻ: ഡി ഐഡിയുടെ എഐ വീഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ച് Microsoft PowerPoint, Canva, Google Slides എന്നിവ പോലുള്ള വിവിധ പ്ലാറ്റ്‌ഫോമുകളുടെ വർക്ക്ഫ്ലോകൾ മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു ടൂൾ. കണ്ടന്റുകൾ നിർമ്മിക്കാനും അവതരിപ്പിക്കാനും ഇത് ഉപയോഗിക്കാം.

ഡി-ഐഡിയുടെ കാഴ്ചപ്പാട് എന്താണ്?

മനുഷ്യരും കമ്പ്യൂട്ടറുകളും തമ്മിലുള്ള മുഖാമുഖ സംഭാഷണങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ യൂസർ എക്സ്പീരിയൻസിൽ
വിപ്ലവം സൃഷ്ടിക്കുക എന്നതാണ് ഡി-ഐഡിയുടെ കാഴ്ചപ്പാട്. അതിൻ്റെ ഫലമായി മനുഷ്യരെപ്പോലെയുള്ള ഇടപെടലുകൾ കൂടുതലായി നടത്താന് എഐക്ക് സാധിക്കും. ഇത് ആശയവിനിമയത്തിൻ്റെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുക മാത്രമല്ല, സർഗ്ഗാത്മകതയ്ക്കും ആവിഷ്കാരത്തിനും പുതിയ അവസരങ്ങൾ ഒരുക്കുമെന്നും ഡി-ഐഡി വിശ്വസിക്കുന്നു.

ഡി-ഐഡിയുടെ ദൗത്യം എന്താണ്?

ജനറേറ്റീവ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യന് സാധ്യമായ കാര്യങ്ങൾ പുനർനിർവചിക്കുക അഥവാ റീഡിഫൈൻ ചെയ്യുക എന്നതാണ് ഡി-ഐഡിയുടെ ദൗത്യം. അത്യാധുനികവും യാഥാർത്ഥ്യബോധമുള്ളതും മാത്രമല്ല, ഉപയോക്താക്കളുടെ സ്വകാര്യതയെയും മുൻഗണനകളെയും ബഹുമാനിക്കുന്നതുമായ പ്രൊഡക്ടുകൾ നിർമ്മിക്കാൻ ഡി-ഐഡി ലക്ഷ്യമിടുന്നു.

എ ഐ ഡിജിറ്റൽ അവതാറിനോട് നേരിട്ട് സംസാരിക്കാൻ സാധിക്കുന്ന ടെക്നോളജിയെക്കുറിച്ച് കൂടുതൽ അറിയാം :

എ ഐ യോട് ഇനി നേരിട്ട് സംസാരിക്കാം

2 Replies to “സംസാരിക്കുന്ന ഡിജിറ്റൽ ഹ്യൂമൻ : ഡി-ഐഡി”

  1. Hey thanking you all it’s quite amazing I need my branding avatar. This avatar branding information and same time people can ask questions and avatar should answer
    Even avatar will selling and should sales closing
    Please contact me

Comments are closed.

Select Language »