ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവോടെ വിഷ്വൽ കമ്മ്യൂണിക്കേഷൻ രംഗത്ത് അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മേഖലയിലെ പ്രധാന വിഭാഗങ്ങളായിരുന്നു ഫോട്ടോഗ്രഫിയും ഇമേജ് എഡിറ്റിങ്ങും. ഐഐയുടെ വരവോടെ ഇവയുടെ പ്രാധാന്യം ഗണ്യമായി കുറയുകയാണ്. ഇതിന് കാരണമായിരിക്കുന്ന
ഒരു എഐ ടൂളാണ് ‘ഫോട്ടോ എഐ‘. ചിത്രങ്ങൾ ക്രിയേറ്റ് ചെയ്യാനും മാനിപ്പുലേറ്റ് ചെയ്യാനും ഇമ്പ്രൂവ് ചെയ്യാനുമുള്ള ടൂളിന്റെ കഴിവ് വാക്കുകൾക്കതീതമാണ്.
ടെക്സ്റ്റുകളായി അഥവാ വാചകങ്ങളായി നമ്മൾ നൽകുന്ന ഡീറ്റയിലുകളിൽ നിന്ന് ചിത്രങ്ങൾ നിർമ്മിച്ചെടുക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. അതായത് നമ്മൾ മനസിൽ കണ്ടത് എഐ സ്‌ക്രീനിൽ കാണിച്ചു തരും എന്ന് സാരം. ഒപ്പം പഴയതോ മങ്ങിയതോ കേടായതോ ആയ ഫോട്ടോകൾ റീക്രിയേറ്റ് ചെയ്യാനുള്ള ആപ്ലിക്കേഷനുകളും ‘ഫോട്ടോ എഐ‘യിൽ ലഭ്യമാണ്.
‘ഫോട്ടോ എഐ‘യുടെ സാധ്യതകൾ ഫലത്തിൽ പരിധിയില്ലാത്തതാണ്. ഇമേജ് ക്രിയേഷൻ, ക്യാരക്ടർ ജനറേഷൻ, ഫോട്ടോ ജനറേഷൻ തുടങ്ങിയ ടൂളുകൾ അത്ഭുതകരമായ ഔട്ട്പുട്ട് ആണ് നമുക്ക് നൽകുന്നത്.
‘ഫോട്ടോ എഐ‘ എങ്ങനെ പ്രവർത്തിക്കുന്നു..?
അത് നിങ്ങളുടെ ഭാവനയെ എങ്ങനെ പരിഗണിക്കുന്നു..?
‘ഫോട്ടോ എഐ‘ അതിന്റെ മാന്ത്രികത കൈവരിക്കുന്ന വിവിധ സാങ്കേതിക വിദ്യകൾ ഏതൊക്കെ…?
പരിചയപ്പെടാം…
ഡിഫ്യൂഷൻ മോഡലുകൾ, ജനറേറ്റീവ് അഡ്‌വേഴ്സറിയൽ നെറ്റ്‌വർക്കുകൾ, ന്യൂറൽ സ്റ്റൈൽ ട്രാൻസ്ഫർ എന്നിവയിലൂടെയാണ് ‘ഫോട്ടോ എഐ‘ പ്രവർത്തിക്കുന്നത്. മേൽപറഞ്ഞവയിൽ ഓരോന്നിലും നിരവധി സങ്കീർണ്ണമായ പ്രവർത്തങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം…
പവേർഡ് നോയ്‌സ് റിഡക്ഷനും ഷാർപ്പനിങ്ങും:
ഇത് ചിത്രങ്ങളിൽ നിന്ന് അഴുക്കും മങ്ങലും നീക്കം ചെയ്യുകയും മറ്റു ഡീറ്റൈലുകൾ ആഡ് ചെയ്ത് എൻഹാൻസ് ചെയ്യപ്പെട്ട ഇമേജുകൾ നമുക്ക് തരുന്നു.
അപ്‌സ്‌കേലിംഗ് ഇമേജുകൾ:
നിലവാരം നഷ്‌ടപ്പെടാതെ ചിത്രങ്ങളുടെ റെസല്യൂഷനും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നു.
ഫെയ്‌സ് റിക്കവറി:
ഓരോ ചിത്രത്തിലേയും മുഖത്തിന്റെ സവിശേഷതകളും ഭാവങ്ങളും റീസ്റ്റോർ ചെയ്ത് അവയെ സ്വാഭാവികവും ജീവനുള്ളതുമാക്കി മാറ്റുന്നു.
പ്രിസർവ് ടെക്‌സ്‌റ്റ്:
ചിത്രങ്ങളിലെ ടെക്‌സ്‌റ്റ് അല്ലെങ്കിൽ എഴുത്തുകുത്തുകളുടെ വ്യക്തതയും വായനാക്ഷമതയും വർദ്ധിപ്പിക്കുന്നു.
ലൈറ്റിംഗും കളർ ബാലൻസും:
ചിത്രങ്ങളുടെ ലൈറ്റിംഗും കളർ ബാലൻസും ക്രമീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
സാധാരണക്കാർക്കും പ്രൊഫഷനലുകൾക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഫോട്ടോ എഐ ചിത്രങ്ങളുടെ ലോകത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. പ്രവർത്തനക്ഷമതയും ഉപയോക്തൃ അനുഭവവും വർധിപ്പിക്കുന്നതിനൊപ്പം സമയവും പ്രയത്നവും ലാഭിക്കാനും ഇത് സഹായകരമാണ്. നിങ്ങളൊരു ഫോട്ടോഗ്രാഫി പ്രേമിയോ ക്രിയേറ്റീവ് പ്രൊഫഷണലോ ആകട്ടെ, ഫോട്ടോ എഐയുടെ അത്ഭുതങ്ങൾ പരീക്ഷിക്കാനും ചെയ്യാനും നിങ്ങളുടെ വിഷ്വൽ സാധ്യതകൾ കണ്ടെത്താനുമുള്ള അവസരമാണ് വന്നിരിക്കുന്നത്.