എഐ അടിസ്ഥാനമാക്കിയുള്ള ഒരു സെര്‍ച്ച് എഞ്ചിന്‍ നിര്‍മിക്കാനുള്ള ഒരുങ്ങുകയാണ് മെറ്റ. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമാണ് മെറ്റ പ്ലാറ്റ്‌ഫോംസ്. ഗൂഗിളിന്റെ ആൽഫബെറ്റ്, മൈക്രോസോഫ്റ്റിന്റെ ബിങ് എന്നീ സെര്‍ച്ച് എഞ്ചിനുകളെ അമിതമായി ആശ്രയിക്കുന്നത് ഇല്ലാതാക്കാനാണ് ഈ നീക്കം.

മുന്‍നിര എഐ കമ്പനിയായ ഓപ്പണ്‍ എഐ പുതിയ എഐ സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിളും, മൈക്രോസോഫ്റ്റുമെല്ലാം ഇതിനകം എഐ അധിഷ്ഠിത ഫീച്ചറുകള്‍ തങ്ങളുടെ സെര്‍ച്ച് എഞ്ചിനുകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രംഗത്ത് അവര്‍ മുന്നേറിക്കൊണ്ടിരിക്കുകയുമാണ്.

നിലവില്‍ വാട്‌സാപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമായ മെറ്റ എഐ ചാറ്റ്‌ബോട്ടില്‍ വാര്‍ത്ത അധിഷ്ടിതമായ
വിവരങ്ങള്‍ നല്‍കുന്നതിനും സ്‌പോര്‍ട്‌സ്, സ്‌റ്റോക്ക് സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നതിനുമെല്ലാം ആശ്രയിക്കുന്നത് ഗൂഗിള്‍, ബിങ് സെര്‍ച്ച് എഞ്ചിനുകളെയാണ്. എഐ രംഗത്ത് മൈക്രോസോഫ്റ്റും ഗൂഗിളും മെറ്റയുടെ പ്രധാന എതിരാളികള്‍ കൂടിയാണ്.

അതേസമയം വെബ് ഡാറ്റ ഉപയോഗിച്ച് എഐ സെര്‍ച്ച് എഞ്ചിനുകളെ പരിശീലിപ്പിക്കുന്നത് വലിയ രീതിയില്‍ പകര്‍പ്പാവകാശ ലംഘനത്തിന് ഇടയാക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Select Language »