ദിനംപ്രതി പുത്തൻ അപ്‌ഡേഷനുകൾ അവതരിപ്പിച്ചു മുന്നേറുകയാണ് വാട്സാപ്. കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ഇപ്പോള്‍ വാട്സാപ്പില്‍ മാറ്റങ്ങള്‍ വരുന്നത്. ഫീച്ചറുകളായാലും കാഴ്ചയിലായാലും ഇന്നെന്താ മാറ്റം എന്നാലോചിച്ച് വാട്സാപ്പ് തുറക്കേണ്ട അവസ്ഥയാണിപ്പോള്‍. എഐ ഉപയോഗിച്ചുള്ള ഒട്ടേറെ ഫീച്ചറുകള്‍ വരാനിരിക്കുന്നു. അതില്‍ ഏറ്റവും കൗതുകമുള്ള ഒന്നാണ് എഐ പ്രൊഫൈല്‍ ഫോട്ടോകള്‍. പുതിയ അപ്ഡേറ്റിന്റെ ബീറ്റ വേര്‍ഷനില്‍ ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.
പഴ്സണലൈസ്ഡ് എക്സ്പീരിയന്‍സിനും കൂടുതല്‍ യൂസര്‍ ഇന്ററാക്ഷനും വേണ്ടിയാണ് പുതിയ നീക്കമെന്ന് ‘വാബീറ്റ ഇന്‍ഫോ’ വ്യക്തമാക്കുന്നു. ഈ അപ്ഡേറ്റ് വൈകാതെ ബീറ്റ വേര്‍ഷനിലും തുടര്‍ന്ന് യൂസര്‍മാര്‍ക്കും ലഭ്യമാകും. പുതിയ ഫീച്ചര്‍വഴി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യം അനുസരിച്ച് എഐ സഹായത്തോടെ പ്രൊഫൈല്‍ പിക്ചറുകള്‍ സൃഷ്ടിക്കാം.
ഏതുതരം ചിത്രമാണ് വേണ്ടതെന്ന് എഐ ടൂളിന് നിര്‍ദേശം നല്‍കണം. ഈ പ്രോംപ്റ്റ് അടിസ്ഥാനമാക്കി പ്രൊഫൈൽ ഫോട്ടോ സൃഷ്‌ടിക്കാൻ കഴിയും. പുതിയ സാങ്കേതികവിദ്യ ഉപയോക്താക്കളുടെ പ്രൊഫൈലിന്‍റെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
എഐ ക്രിയേറ്റ് ചെയ്യുന്ന ഫോട്ടോകളാകുമ്പോള്‍ നമ്മുടെ സ്വന്തം ചിത്രങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നില്ല. ഒറിജിനല്‍ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യത കുറയും. ചിത്രങ്ങളുടെ സ്ക്രീന്‍ഷോട്ട് തടയുന്നത് ഉള്‍പ്പെടെ പുതിയ മാറ്റങ്ങള്‍ വാട്സാപ്പ് കൊണ്ടുവന്നിട്ടുണ്ട്.