ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി സേവനത്തില്‍ തടസം നേരിടുന്നു. ചാറ്റ് ജിപിടി പ്രവര്‍ത്തിക്കുന്നില്ലെന്ന് കാണിച്ച് നിരവധി ഉപഭോക്താക്കള്‍ രംഗത്തുവന്നിട്ടുണ്ട്. മൊബൈല്‍ ആപ്പിലും, വെബ്ബിലും ചാറ്റ് ജിപിടി ഉപയോഗിക്കാനാവുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.
ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ സെര്‍വര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന പോപ്പ് അപ്പ് സന്ദേശമാണ് കാണിക്കുന്നത്. നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ ചാറ്റ് ജിപിടി പ്രതികരണങ്ങളൊന്നും നല്‍കുന്നില്ല. ‘റിക്വസ്റ്റ് ടൈംഡ് ഔട്ട്’ എന്ന അറിയിപ്പാണ് കാണുന്നത്.
മേയ് 3 രാവിലെ 11 മണിമുതല്‍ ലോകവ്യാപകമായി ചാറ്റ് ജിപിടി പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് നല്‍കുന്ന വിവരം. സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ എക്‌സിലും ചില ഉപഭോക്താക്കള്‍ ചാറ്റ് ജിപിടിയില്‍ തങ്ങള്‍ അസൗകര്യം നേരിട്ടതായി അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ചാറ്റ് ജിപിടിയില്‍ മുമ്പും സമാനമായ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്.
എഐ സംവിധാനമായതിനാല്‍ ശക്തമായ സെര്‍വറുകളേയും അതിവേഗ നെറ്റ് വര്‍ക്കുകളേയും ആശ്രയിച്ചാണ് ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം. ഇക്കാരണത്താല്‍ തന്നെ നെറ്റ് വര്‍ക്കിലുണ്ടാകുന്ന ലേറ്റന്‍സിയും പ്രശ്‌നങ്ങളും ചാറ്റ് ജിപിയുടെ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കാനിടയുണ്ട്.