ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയ്ക്ക് പിന്നാലെ ചാറ്റ്ബോട്ടായ മെറ്റ എഐ വാട്സ്ആപ്പിലും. എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഈ അപ്ഡേഷന് ലഭ്യമായിട്ടില്ല. നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങളിലാണ് വാട്സ്ആപ്പിലെ എഐ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇംഗ്ലീഷ് മാത്രമേ നിലവില്‍ മെറ്റ എഐ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. മെറ്റയുടെ തന്നെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ എഐ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. ചാറ്റ് ജിപിടിയ്ക്ക് സമാനമായി സുഗമമായ സംഭാഷണങ്ങളാണ് മെറ്റ വാഗ്ദാനം ചെയ്യുന്നത്. എന്തിനെക്കുറിച്ചും ഈ ചാറ്റ്ബോട്ടുമായി സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനുമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വാട്സ്ആപ്പില്‍ എഐ ചാറ്റ് ബോട്ടുമായി സംഭാഷണം ആരംഭിക്കുന്നതിനായി ആപ്പ് ഓപ്പണ്‍ ചെയ്ത ശേഷം ‘ന്യൂ ചാറ്റ്’ എന്ന ഓപ്ഷന് തിരഞ്ഞെടുക്കണം. അതില്‍ നിന്നും ‘മെറ്റ എഐ’ ഐക്കണ്‍ തിരഞ്ഞെടുത്ത് സേവന നിബന്ധനകള്‍ വായിച്ചു നോക്കി അംഗീകരിച്ച ശേഷം ഐക്കണില്‍ ടാപ് ചെയ്താല്‍ ഇന്‍ബോക്സിലേക്കുള്ള ആക്സസ് ലഭിക്കും. തുടര്‍ന്ന് ആവശ്യാനുസൃതം സംഭാഷണങ്ങള്‍ നടത്താം.
മെറ്റ എഐയുമായുള്ള സംഭാഷണത്തില്‍ സംശയമുള്ള എന്തിനെക്കുറിച്ചും ചോദിക്കാം. മെറ്റയുടെ വിശദീകരണം അനുസരിച്ച് മെറ്റ എഐയുടെ ഡാറ്റാബേസില്‍ വിപുലമായ വിജ്ഞാന അടിത്തറയാണ് നല്‍കിയിട്ടുള്ളത്. ഇവ കൂടാതെ ഒരു വിഷയം സംബന്ധിച്ച സംശയങ്ങള്‍ പരിഹരിച്ച് പുതിയ ആശയങ്ങള്‍ നല്കുവാനും ഈ എഐ ചാറ്റ് ബോട്ടിനാകും. ഇങ്ങനെ നല്കുന്ന വിവരങ്ങളിലൂടെ താല്പര്യങ്ങളും മുന്‍ഗണനകളും അടിസ്ഥാനമാക്കി വ്യക്തിഗതമായ നിര്‍ദേശങ്ങള്‍ നല്‍കാനാകുമെന്നാണ് കമ്പനി പറയുന്നത്.
ഇമേജ് ജനറേഷന് ടൂളാണ് മെറ്റ എഐയുടെ മറ്റൊരു പ്രത്യേകത. ടെക്സ്റ്റ് വഴി നല്കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും എഐ ചിത്രങ്ങള്‍ രൂപീകരിക്കുന്നത്. വാട്സ്ആപ്പില്‍ ഒരു ചാറ്റ് തുറന്ന് ‘@MetaAI /imagine’ എന്ന് ടൈപ്പ് ചെയ്ത ശേഷം ഏത് ചിത്രമാണോ വേണ്ടത് അത് അക്സപ്റ്റ് ചെയ്യാവുന്നതാണ്. ഇതനുസരിച്ചായിരിക്കും കണ്ടന്റുകള്‍ ക്രിയേറ്റുകള്‍ ചെയ്യുന്നത്. മെറ്റ എഐയുമായുള്ള സംഭാഷണങ്ങള്‍ക്ക് വാട്സ്ആപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ബാധകമല്ല. പക്ഷെ ഡിലീറ്റ് ഓപ്ഷന് മെറ്റ എഐയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍, ഡയറക്ട് മെസേജ് ഫീച്ചറിലാണ് മെറ്റ എഐ ലഭ്യമാകുക.
It’s really amazing ❤️❤️
Kittunnillaalo meta ai
Not available to everyone