ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ മൊണാലിസയെ സംസാരിപ്പിച്ചു കൊണ്ടാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ ഇമേജ് ടു വീഡിയോ എഐ മോഡലായ വാസ-1 പുറത്തിറക്കിയത്. സംസാരം മാത്രമല്ല ആടും, പാടും, പൊട്ടിച്ചിരിക്കും! യഥാര്‍ഥ മനുഷ്യരെപ്പോലെ വാസ-1ന്റെ സഹായത്തോടെ മൊണാലിസ സംസാരിക്കും. മാസങ്ങള്‍ക്കുള്ളില്‍ അവര്‍ ഒരു ‘ചലച്ചിത്ര താര’മായാലും അത്ഭുതപ്പെടേണ്ടതില്ല.
ഡാവിഞ്ചിയുടെ പതിനാറാം നൂറ്റാണ്ടിലെ മാസ്റ്റര്‍പീസായ ‘ദ് മൊണാലിസ’ അമേരിക്കന്‍ ഉച്ചാരണത്തിലാണു ആളുകള്‍ക്കു മുന്നിലെത്തുന്നത്. ഡീപ് ഫേക്ക് അടക്കമുള്ള സാധ്യതകൾ ഉള്ളതിനാൽ ഈ എ.ഐ. സംവിധാനം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന വാദം മൈക്രോസോഫ്റ്റും ശരിവയ്ക്കുന്നുണ്ട്. അതിനാല്‍ തല്ക്കാലം പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കേണ്ടതില്ലെന്നാണു തീരുമാനം.
ഫോട്ടോയില്‍നിന്നാണു വാസ-1 വീഡിയോകള്‍ സൃഷ്ടിക്കുന്നത്. അത് യഥാര്‍ഥ ചിത്രമോ കലാസൃഷ്ടിയോ ആകാം. വീഡിയോ ജീവസസ്സുറ്റതാക്കുന്നതിന് അത് ‘ഏതെങ്കിലും വ്യക്തിയുടെ വീഡിയോയുടെ റഫറൻസ് സ്വീകരിക്കുന്നു. ആ മാതൃകയില്‍ എ.ഐ. സഹായത്തോടെ ചിത്രത്തെ വീഡിയോ ആക്കി മാറ്റുന്നു. മുഖഭാവങ്ങളുടെ ഒരു വലിയ ലൈബ്രറി വാസ-1ന്റെ പക്കലുണ്ട്. അതും വീഡിയോകള്‍ നിര്‍മിക്കാന്‍ സഹായകമാകും.
ഡിജിറ്റല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതാരങ്ങളെ ‘യഥാര്‍ത്ഥ മനുഷ്യരുമായുള്ള ഇടപെടലുകള്‍ പോലെ സ്വാഭാവികമായി ജനങ്ങളുമായി ഇടപഴകാന്‍’ വാസ -1 പ്രാപ്തമാക്കും. എന്നാല്‍ സാങ്കേതിക വിദ്യയെക്കുറിച്ച് വിദഗ്ധര്‍ ആശങ്കകള്‍ പങ്കിടുന്നുണ്ട്. ഓണ്‍ലൈനിലടക്കം തട്ടിപ്പിനു സാധ്യതയുണ്ട്. വ്യാജ സന്ദേശത്താല്‍ വഞ്ചിക്കപ്പെടാം.
ചാറ്റ്ജിപിടി ബോട്ടിന്റെ സൃഷ്ടാവായ ഓപ്പണ്‍എഐ ഫെബ്രുവരിയില്‍ ടെക്സ്റ്റ്-ടു-വീഡിയോ ടൂള്‍ സോറ പുറത്തുവിട്ടിരുന്നു. ഹ്രസ്വവും വിവരണാത്മകവുമായ ടെക്സ്റ്റ് പ്രോംപ്റ്റുകളെ മാത്രം അടിസ്ഥാനമാക്കി അള്‍ട്രാ-റിയലിസ്റ്റിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വീഡിയോ ക്ലിപ്പുകള്‍ നിര്‍മിക്കാന്‍ സോറയ്ക്കു കഴിയും.
Wow❤️❤️