ടെക്നോളജിയുടെ ലോകത്തേക്ക് കേരളത്തിന്റെ കുതിപ്പിന് ആരംഭം കുറിച്ചുകൊണ്ട് നടത്തുന്ന കേരള ടെക്നോളജി എക്സ്പോ (KTX) 2024, ഫെബ്രുവരി 29 നു ബഹുമാനപ്പെട്ട പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്‌ഘാടനം ചെയ്യും. മലബാറിലെ ടെക്നിക്കൽ, ഇൻഡസ്ട്രിയൽ ലീഡിങ് ഗ്രൂപ്പുകളുടെ സംയുക്ത സംരംഭമായ സിറ്റി 2.0 ആണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
കോഴിക്കോട് മിനി ബൈപ്പാസിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ആന്റ് കണ്‍വെന്‍ഷന്‍ ഹാളില്‍ വെച്ച് നടക്കുന്ന ത്രിദിന പരിപാടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ക്ലൗഡ് പ്ലാറ്റ്‌ഫോം, ഓഗ്മെന്റഡ് റിയാലിറ്റി, റോബോട്ടിക്സ്, ഇൻഡസ്ട്രി, ഹെൽത്ത് കെയർ, ഡിജിറ്റൽ പേയ്മെന്റ്സ്, സൈബർ സെക്യൂരിറ്റി, സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം തുടങ്ങി വിവിധ വിഷയങ്ങളിൽ കേരളത്തിലെ, പ്രത്യേകിച്ച് മലബാർ മേഖലയുടെ വളർച്ചയെ മുൻനിർത്തിയുള്ള സെഷനുകളാണ് ഉണ്ടാവുക. സൗദി അറേബ്യയിലേക്കും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും ബിസിനസ്സ് വ്യാപിപ്പിക്കുന്നതിനുള്ള കവാടമായി കോഴിക്കോടിനെ ഉയർത്താൻ കേരള ടെക്നോളജി എക്‌സ്‌പോ ലക്ഷ്യമിടുന്നു.
അതിനൂതനമായ കണ്ടുപിടുത്തങ്ങളുടെയും, ഉൽപന്നങ്ങളുടെയും സർവീസുകളുടെയും വിപുലമായ ഷോ ഉൾപ്പെടുത്തിയ 120 സ്റ്റാളുകൾ മേളയുടെ പ്രധാന ആകർഷണമാകും. മേളയിൽ പങ്കെടുക്കുന്നവർക്ക് ഇത്തരം ആധുനിക സൗകര്യങ്ങളെ നേരിട്ട് കാണാനും പരിചയപ്പെടാനും ഇത് ഒരു അപൂർവ്വ അവസരമായിരിക്കും.
നാസ്കോം ചെയർപേഴ്സൺ ആയ രാജേഷ് നമ്പ്യാരുടെ സജീവ സാനിധ്യം ഈ മേളയുടെ മാറ്റ് കൂടും. ചെയർപേഴ്സൺ ആയ ശേഷമുള്ള നമ്പ്യാരുടെ ആദ്യ കേരള സന്ദർശനം കൂടിയാണിത്. ഇതോടൊപ്പം നൂറു കണക്കിന് ഇൻഡസ്ട്രിയൽ ലീഡേഴ്‌സ് നയിക്കുന്ന സെഷനുകൾ ആധുനിക ലോകത്ത് കേരളത്തിന് സാധ്യമായ മുന്നേറ്റങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വെല്ലുവിളികളും ചർച്ച ചെയ്യും.
പ്രവേശന പാസ്സിനും സെഷൻ ചാർട്ടിനും ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കാം.
https://ktx.global/
All the very best👍👍