ചാറ്റ് ജി പി ടി യ്ക്ക് എങ്ങിനെ ഇതെല്ലാം ചെയ്യാൻ സാധിക്കുന്നു? 

English  |  Other Languages

പുറത്തിറക്കി രണ്ടു മാസത്തിനുള്ളിൽ തന്നെ 100 മില്യൺ ആക്ടീവ് യൂസേഴ്സ്  എന്ന റെക്കോർഡോടെ വരവറിയിച്ച  അപ്ലിക്കേഷൻ.. 

സങ്കീർണമായ പ്രോഗ്രാം കോഡ് മുതൽ കഥയോ കവിതയോ എന്തിനേറെ ഒരു പ്രണയലേഖനം എഴുതാൻ പോലും സാധിക്കുന്ന ആപ്ലിക്കേഷൻ 

മനുഷ്യനു മാത്രം സാധിച്ചിരുന്ന ക്രിയേറ്റീവ് മേഖലയിൽ പോലും അദ്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലോകത്തിൻറെ സംസാരവിഷയം ആവുന്നത് …

ഇതെങ്ങനെയാണ് ഇത്  സാധ്യമാവുന്നത്?

എന്തൊക്കെയാണ്  ഇതിൻറെ പ്രത്യേകത ?

അറിയാം എ ഐ യുടെ മാജിക് തന്ത്രങ്ങൾ !

2015 ഡിസംബറിൽ കാലിഫോർണിയയിലെ സാൻസ്ഫ്രാൻസിസ്കോയിൽ പിറവിയെടുത്ത എ ഐ കമ്പനിയാണ് ഓപ്പൺ എ ഐ . തുടക്കത്തിൽ ആരുംതന്നെ അത്ര ശ്രദ്ധ കൊടുത്തില്ലെങ്കിലും 2022 നവംബറിൽ അവർ പുറത്തിറക്കിയ ചാറ്റ് ജി പി ടി എന്ന എ ഐ അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിച്ചു. ഏറ്റവും വേഗത്തിൽ വളർന്ന അപ്ലിക്കേഷൻ എന്ന റെക്കോർഡോടെ ലോകത്തിൻറെ സംസാര വിഷയമായി മാറി. പക്ഷെ ചാറ്റ് ജി പി ടി അല്ല ആദ്യത്തെ എ ഐ ആപ്ലിക്കേഷൻ. നമ്മുടെ സ്മാർട്ട് ടി വി യിലും മൊബൈലിലും തുടങ്ങി ഡ്രൈവർ ഇല്ലാത്ത കാറിലും വരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉണ്ട്. എന്നാൽ ചാറ്റ് ജി പി ടി ആണ് എ ഐ വിപ്ലവത്തിന് റോക്കറ്റ് വേഗം നൽകിയത്.  

സത്യത്തിൽ എന്താണ് ഇതിനുമാത്രം പ്രത്യേകത ?

നിലവിൽ  ഇൻറർനെറ്റ് സെർച്ചിംഗിൽ, നമ്മൾ നേരെ ഗൂഗിൾ എടുക്കുന്നു. നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ ടൈപ്പ് ചെയ്യുന്നു. നമ്മുടെ ചോദ്യത്തിന് ഉത്തരങ്ങൾ ലഭ്യമാവാൻ സാധ്യതയുള്ള കുറെ ലിങ്കുകൾ കിട്ടുന്നു.  അതിൽ എല്ലാം ക്ലിക്ക് ചെയ്ത് നമുക്ക് ആവശ്യമുള്ള ഡാറ്റ കളക്ട് ചെയ്തിട്ട് വേണം നമുക്കൊരു ഉത്തരം കണ്ടെത്താൻ.

അതായത് നേരിട്ട് ഒരു ഉത്തരം നമുക്ക് ലഭിക്കുന്നില്ല.

ഇവിടെയാണ് ചാറ്റ് ജി പി ടി അതിൻറെ പ്രധാന മാജിക് കാണിക്കുന്നത് 

 

നമ്മൾ ചോദിക്കുന്ന അല്ലെങ്കിൽ ആവശ്യപ്പെടുന്ന കാര്യത്തിന് കൃത്യമായ ഒരു ഉത്തരം നിമിഷങ്ങൾക്കുള്ളിൽ നമുക്ക് കിട്ടും.  അതും നാച്ചുറൽ ലാംഗ്വേജിൽ.  ഗൂഗിൾ നോട് അല്ലെങ്കിൽ മറ്റേതെങ്കിലും സെർച്ച് എൻജിനോട് നമുക്കൊരു കഥയെഴുതാനോ കവിതയെഴുതാനോ  ആവശ്യപ്പെടാനാവില്ല. പക്ഷേ ചാറ്റ് ജി പി ടി യിൽ അതും സാധ്യമാണ്. 

ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ഡെയിലി  ലൈഫിൽ ഒരു ഇമെയിലിനു റിപ്ലൈ  അയക്കാനോ കവറിങ് ലെറ്റർ എഴുതാനോ  ബിസിനസ് റിപ്പോർട്ട് തയ്യാറാക്കാനോ  എന്തിനേറെ ഒരു പ്രോഗ്രാം കോഡ് എഴുതാനോ നിമിഷനേരം മതി. അതിനു പ്രത്യേകിച്ച് പ്രൊഫഷണൽ സ്കിൽൻറെ  ആവശ്യവുമില്ല 

രണ്ടു സുഹൃത്തുക്കൾ തമ്മിൽ ചാറ്റ് ചെയ്യുന്നതു പോലെ, സാധാരണ ഭാഷയിൽ, അതിവേഗത്തിൽ, കൃത്യമായ മറുപടികൾ ആണ് ചാറ്റ് ജി പി ടി യെ  ലോകത്തിൻറെ സംസാരവിഷയം ആക്കിയത്. 

എങ്ങനെയാണ് ചാറ്റ് ജി പി ടി ക്ക്  ഇങ്ങനെ ചെയ്യാൻ സാധിക്കുന്നത് ?

ഇതിനെ പരിശീലിപ്പിച്ച രീതി തന്നെയാണ് അതിനെ പ്രാപ്തനാക്കുന്നത് .

ഉദാഹരണത്തിന് നമ്മുടെ വീട്ടിൽ ഒരു കൊച്ചു കുഞ്ഞിനെ എങ്ങനെയാണ് കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കുന്നത് ?

അച്ഛൻ അമ്മ എന്നൊക്കെ പറയാൻ പഠിപ്പിക്കുന്നതും,  കാര്യങ്ങൾ ചെയ്യാനും, നല്ലതും ചീത്തയും മനസ്സിലാക്കാനും ഒക്കെ എങ്ങിനെയാണ് പരിശീലിപ്പിക്കുന്നതെന്നു  ഒന്ന്   ഓർത്തു നോക്കൂ. പക്ഷേ ഒരു ഘട്ടം കഴിയുമ്പോൾ കുഞ്ഞു സ്വയം കാര്യങ്ങൾ മനസ്സിലാക്കി ചെയ്യാനും പറയാനും തുടങ്ങും.  അതേ ടെക്നിക്ക് തന്നെയാണ് ഇവിടെ ഒരു റോബോട്ടിനെ പരിശീലിപ്പിക്കുന്നതിലൂടെയും  ചെയ്യുന്നത്.  

നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (എൻ എൽ പി)  യുടെ അടിസ്ഥാനത്തിൽ വർക്ക് ചെയ്യുന്ന ഒരു ചാറ്റ് ബോട്ട് ആണ് ചാറ്റ് ജി പി ടി. ജി പി ടി എന്നാൽ  ജനറേറ്റിവ്  പ്രി ട്രെയിൻഡ്  ട്രാൻസ്ഫോമർ എന്നാണ് കൃത്യമായി പറഞ്ഞാൽ നമ്മൾ പറയുന്ന കാര്യത്തെ മനസ്സിലാക്കി ലഭിച്ച ട്രെയിനിങ് അനുസൃതമായി ഡാറ്റ അനാലിസിസ് ചെയ്ത് ഒരു  ഉത്തരമായി നൽകുന്ന ടെക്‌നിക്. ഗൂഗിൾ പോലെ ഇൻറർനെറ്റിൽ ലഭ്യമായ വിവരങ്ങളിൽ നിന്നല്ല ഈ ഉത്തരങ്ങൾ കണ്ടെത്തുന്നത് 

ചാറ്റ് ജി പി ടി ക്ക് സ്വന്തമായി ഒരു ഡാറ്റാ സ്റ്റോറേജ് ഉണ്ട്. 

ആദ്യം പുറത്തിറക്കിയ വേർഷനിൽ 45 ടെറാബൈറ്റ് അതായത് 83 മില്യൺ പേജുകൾക്ക്  തുല്യമായ ഇൻഫർമേഷനുകൾ സ്റ്റോർ  ചെയ്തിട്ടുണ്ട്. പുസ്തകങ്ങൾ, വെബ്പേജുകൾ, വിക്കിപീഡിയ, ആർട്ടിക്കിളുകൾ, ജേർണലുകൾ തുടങ്ങി നിരവധി സോഴ്സുകളിലെ വിവരങ്ങളാൽ  സമ്പന്നമാണ് ഈ സ്റ്റോറേജ്.  ഇപ്പോൾ 2022  ജനുവരി വരെയുള്ള ഡാറ്റകളെ ഇതിൽ ചെയ്തിട്ടുള്ളൂ.  എന്നിരുന്നാലും വരും മാസങ്ങളിൽ ഏറ്റവും പുതിയ അപ്ഡേറ്റ് വരുമെന്ന് തന്നെയാണ് വാർത്ത 

ഈ ഡാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിപ്പിച്ചിക്കുന്നതാണ്  ട്രെയിനിങ് പ്രോസസ് .

ഇത് പല ഘട്ടങ്ങളിലായിട്ടാണ് നടത്തുന്നത്.  പ്രധാനമായും മൂന്നു ഘട്ടങ്ങളാണ് ഉള്ളത് 

ആദ്യഘട്ടത്തിൽ മനുഷ്യർ തന്നെ രണ്ടു റോളുകളും കൈകാര്യം ചെയ്യും. അതായത് യൂസർ ആയും റോബോട്ട് ആയും.  മനുഷ്യർ തന്നെയാണ് ചോദ്യവും ഉത്തരവും തയ്യാറാക്കുന്നത്.  ഈ പരിശീലനത്തിലൂടെ ഭാഷയെപറ്റി അറിയാനും അതിൻറെ പ്രയോഗവും വ്യാകരണവും ചോദ്യങ്ങളുടെ രീതിയും ഉത്തരം പറയേണ്ട രീതിയും എല്ലാം ചാറ്റ് ബോട്ടിനു  മനസ്സിലാവും 

രണ്ടാംഘട്ടമായ ഫൈൻ ട്യൂണിൽ  ഒരു ചോദ്യവും അതിനു സാധ്യമായ ഉത്തരങ്ങളും ജനറേറ്റ് ചെയ്യും.  ഉദാഹരണത്തിന് 

 “Describe  an atom” – എന്ന് ചോദിച്ചാൽ സാധ്യമായ ഉത്തരങ്ങൾ : 

 

  1. a) It’s the smallest part of a substance made  of electrons, neutrons, and protons. 
  2. b) It’s a basic chemical element 
  3. c) It’s an object made of Subatomic particles 
  4. d) It’s a ticketing service

ഇപ്പോൾ ഇതിനെ ട്രെയിനർ ഈ ഉത്തരങ്ങളെ A is greater than C which is greater  than B which is greater than D എന്ന രീതിയിൽ റാങ്ക് ചെയ്ത് കൊടുക്കും. ഈ സൂപ്പർ വിഷൻ ട്രെയിനിങ്ങിലൂടെ ഒരു മികച്ച ഉത്തരം എങ്ങിനെ കണ്ടെത്താൻ പറ്റും എന്ന് ബോട്ട് നു മനസ്സിലാകും.

എന്നാൽ ഈ പരിശീലന പരിപാടി എല്ലാ കാര്യത്തിനും സാധ്യമാവില്ല. കോടാനുകോടി ചോദ്യങ്ങളും ഉത്തരങ്ങളും പഠിപ്പിച്ചു കൊടുക്കുക എന്നത് അസാധ്യമായ കാര്യമാണ്. ഇവിടെയാണ് യഥാർത്ഥ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പിറവിയെടുക്കുന്നത് 

Reinforcement Learning from Human Feedback (RLHF)

നേരത്തെ ലഭിച്ച ഡാറ്റകളും പ്രീ ട്രെയിനിങ്ങിൽ ലഭിച്ച അറിവുകളും വെച്ച് എ ഐ സ്വയം ഉത്തരങ്ങൾ കണ്ടെത്തുന്ന രീതി.  നമ്മൾ  പറയുന്നതുപോലെ അത്ര എളുപ്പമായ രീതിയിലല്ല ഈ ചാറ്റ് ബോട്ടിനെ പഠിപ്പിച്ചിരിക്കുന്നത്.  മെഷീൻ ലേണിങ്, ഡീപ് ലേർണിംഗ്,  സൂപ്പർവിഷൻ ട്രെയിനിങ്,  പ്രോക്സിമൽ പോളിസി ഒപ്റ്റിമൈസേഷൻ തുടങ്ങി സങ്കീർണ്ണമായ  ഒരുപാട് കാര്യങ്ങളുണ്ട്. 

ഏതായാലും പ്രധാനമായും ഈ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഒരു ചാറ്റ് ബോട്ടിനെ മനുഷ്യന് തത്തുല്യമായ ബുദ്ധി നൽകുന്നത്. 

ചോദ്യങ്ങളെ സ്വയം മനസ്സിലാക്കുകയും അതിൻറെ സന്ദർഭവും സാഹചര്യവും തിരിച്ചറിഞ്ഞ് ലഭ്യമായ ഡാറ്റാ സ്റ്റോറുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ലഭിച്ച ട്രെയിനിങ്ങിന് അനുസൃതമായി ഏറ്റവും മികച്ച ഉത്തരം തിരഞ്ഞെടുത്ത്  നാച്ചുറൽ ലാംഗ്വേജ് ഇൽ  നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന  ടെക്നിക്.  ഇതെല്ലാം നടക്കുന്നത് സെക്കൻഡുകൾക്കുള്ളിൽ ആണ്.  അവിടെയാണ് നമ്മൾ ശരിക്കും ഞെട്ടി പോകുന്നത് 

ഈ ടെക്നോളജി ഏതെല്ലാം മേഖലകളിൽ പ്രാവർത്തികമാക്കാം എന്ന് ചോദിച്ചു കഴിഞ്ഞാൽ അനന്തം എന്ന് തന്നെയാണ് ഉത്തരം. അത്രയും ഒരു പൊട്ടൻഷ്യൽ ഉള്ള ഒരു വിപ്ലവമാണ് ചാറ്റ് ജി പി ടി എന്ന എ  ഐ തുറന്നു വച്ചത്. 

വ്യവസായ നിർമാണ മേഖല 

മെഡിക്കൽ സയൻസ് 

ബാങ്കിംഗ് 

ഐടി 

കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം 

എന്ന് തുടങ്ങി മനുഷ്യന്മാർക്ക് മാത്രം സാധിച്ചിരുന്ന ക്രിയേറ്റീവ് മേഖലയായ ഇമേജ് ഡിസൈനിങ്,  മ്യൂസിക് പ്രൊഡക്ഷൻ, ആനിമേഷൻ,  തുടങ്ങിയ കലാ മേഖലകളിൽ പോലും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതിൻറെ കഴിവ് തെളിയിച്ചു കഴിഞ്ഞു.  ഏറ്റവും പുതിയ അപ്‌ഡേഷൻ ആയ ചാറ്റ് ജി പി ടി 4 , മനോഹരങ്ങളായ ചിത്രങ്ങൾ നിർമ്മിക്കുന്ന മിഡ് ജേർണി. അഡോബ് ഫയർ ഫ്ലൈ. അങ്ങിനെ അങ്ങിനെ നമ്മളെ സ്തബ്ധരാക്കുന്ന അനേകം എ ഐ ടൂളുകൾ. കൂടുതൽ അറിവുകൾക്കായി എ ഐ റിപ്പോർട്ടർ തുടർന്നും വായിക്കുക. 

Watch video in Malayalam

 

Select Language »