എ ഐ ടൂളുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ

English  |  Other Languages

എ ഐ യിൽ നിർമിച്ച ഫോട്ടോകളും വിഡിയോകളും കാണുമ്പോൾ അത്പോലെ ഉണ്ടാക്കാൻ ആഗ്രഹിക്കുകയും എന്നാൽ ഈ സോഫ്റ്റ്‌വെയർ എവിടെ കിട്ടും? എങ്ങിനെ ഇൻസ്റ്റാൾ ചെയ്യും? മൊബൈലിൽ വർക്ക് ചെയ്യുമോ? പ്ലേ സ്റ്റോറിൽ കാണുന്നില്ലല്ലോ എന്നൊക്കെയാണ് പ്രധാനമായ ആശങ്കകൾ. എന്നാൽ ഇനി ആ ആശങ്കകൾ എല്ലാം എടുത്ത് കടലിൽ കളഞ്ഞേക്കൂ, കാരണം എ ഐ ടൂളുകൾ എല്ലാം തന്നെ പ്രധാനമായും  വെബ് ടൂളുകൾ ആയിട്ടാണ് വരുന്നത്. അതായത് നമ്മൾ ഒരു സോഫ്റ്റ്‌വെയറും ഡൌൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ വേണ്ട. 

വെബ്ടൂൾ 

എ ഐ ആപ്ലിക്കേഷൻസ് 

പ്രോംപ്റ്റ് 

ഡിസ്കോർഡ് 

ഗിറ്റ് ഹബ്, ഗൂഗിൾ കൊലാബ്, ഹഗ്ഗിങ് ഫേസ് 

ഇത് എന്തൊക്കെയാണെന്ന് വിശദമായി പറയാം. 

വെബ്ടൂൾ 

നമ്മൾ സാധാരണ ഒരു വെബ്സൈറ്റ് ഓപ്പൺ ചെയ്യുന്നതുപോലെ ഡയറക്റ്റ് ആയി ഈ ടൂളുകൾ ഉപയോഗിക്കാം. ഉദാഹരണത്തിന് ഇമേജ് ഉണ്ടാക്കുന്ന ലിയനാർഡോ എന്ന എ ഐ ഉപയോഗിക്കാൻ ഗൂഗിളിൽ ലിയനാർഡോ എ ഐ എന്ന് സെർച്ച് ചെയ്യുക. അതിന്റെ ഒഫിഷ്യൽ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ഇ മെയിൽ ഐഡി ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. ഇത്രയേ ഉള്ളു. ഇനി നിങ്ങൾക്ക് ഈ ഐ ടൂൾ ഉപയോഗിച്ച് ഇമേജുകൾ ഉണ്ടാക്കാൻ പറ്റും. നമ്മൾ ഇത്രയും കാലം ഫോട്ടോഷോപ്പോ, വേർഡ് ഓ ഒക്കെ നമ്മുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. ഇനി അതിന്റെ ആവശ്യം ഇല്ലെന്നു സാരം. അതിന്റെ പ്രധാന ഗുണം ഈ എ ഐ ടൂളുകൾ ഉപയോഗിക്കാൻ ഇനി നമുക്ക് ഹൈ പവർ കംപ്യൂട്ടർ സിസ്റ്റം ഒന്നും വേണ്ട. ഒരു നോർമൽ സിസ്റ്റം തന്നെ ധാരാളമാണ്. കാരണം ഈ എ ഐ യുടെ വർക്കുകൾ എല്ലാം പ്രോസസ്സ് ചെയ്യുന്നത് അതാത് കമ്പനിയുടെ സെർവറിൽ ആണ്. ആ സെർവറുമായി കണക്ട് ചെയ്യാനുള്ള ഒരു ഇന്റർഫേസ് മാത്രമാണ് നമ്മുടെ കംപ്യൂട്ടർ. അപ്പോൾ കംപ്യൂട്ടറിൽ  മാത്രമല്ല മൊബൈലിലും ഈ ടൂളുകൾ ഈസി ആയി ഉപയോഗിക്കാൻ പറ്റും.

പിന്നെ ക്രിയേറ്റിവ് വർക്കുകൾ ചെയ്യുന്നവർക്ക് കുറച്ച് വലിയ സ്‌ക്രീനിൽ കാണാൻ ആഗ്രഹമുണ്ടെങ്കിൽ കംപ്യൂട്ടർ ഉപയോഗിക്കുന്നതാണ് നല്ലത്. കുറച്ചുകൂടെ സൗകര്യമായി കാണാം, ഉപയോഗിക്കാം. അത്രയേ ഉള്ളു. ഇതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം പലരുടെയും ശീലം അനുസരിച്ച് സോഫ്റ്റ്‌വെയർ ഒറിജിനൽ വാങ്ങാതെ ഹാക്ക് ചെയ്‌തോ അല്ലെങ്കിൽ ടെലെഗ്രാമിൽ കിട്ടുന്ന ക്രാക്ക്ഡ് വേർഷൻ ഉപയോഗിക്കുകയാണ് പതിവ്. ആ കലാപരിപാടി ഇനി നടക്കില്ല. ഇതെല്ലം ഇന്റർനെറ്റ് വഴി ആയത് കൊണ്ടും, അവരുടെ സെർവറിൽ അക്സസ്സ് വേണ്ടത് കൊണ്ടും  നമുക്ക് ഏതെങ്കിലും എ ഐ ടൂളുകൾ ഉപയോഗിക്കണമെങ്കിൽ അതിൽ സൈൻ ഇൻ ചെയ്യുകയും പെയ്ഡ് ടൂളുകൾ ആണെങ്കിൽ അത് സബ്സ്ക്രൈബ് ചെയ്ത് പേ ചെയ്യുകയും വേണം. 

ഉപയോഗിക്കാൻ സൗകര്യത്തിന് ചില കമ്പനികൾ അപ്ലിക്കേഷനും ഇറക്കിയിട്ടുണ്ട് ചാറ്റ് ജി പി ടി, മൈക്രോസോഫ്റ്റ് ബിങ്  പോലുള്ള ടൂളുകൾ  നമുക്ക് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം. എന്നാൽ ഇത്തരം ടൂളുകൾ ഇൻസ്റ്റാൾ ചെയ്യണമെന്ന് നിർബന്ധമില്ല. 

 എ ഐ അപ്ലിക്കേഷൻസ് 

നിലവിൽ എ ഐ യെ കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ചിത്രം വരയ്ക്കാനും വീഡിയോ ഉണ്ടാക്കാനും പോസ്റ്ററുകൾ ഡിസൈൻ ചെയ്യാനും കഥ എഴുതാനും കവിതയെഴുതാനും മ്യൂസിക് ചെയ്യാനും അങ്ങനെ ഒരുപാട് കാര്യങ്ങൾ.  ഓരോ കാര്യത്തിനും പ്രത്യേകം പ്രത്യേകമായി എ ഐ  ടൂളുകളുണ്ട്. ചില ടൂളുകളിൽ ഈ സൗകര്യങ്ങളുടെ ഒരു കോമ്പിനേഷനും കിട്ടും. ഉദാഹരണത്തിനു മിഡ്‌ജേർണി എന്ന ടൂളിൽ  ഇമേജ് ഉണ്ടാക്കാൻ സാധിക്കും എന്നാൽ മറ്റു കാര്യങ്ങൾക്ക് അത് ഉപയോഗിക്കാൻ സാധിക്കില്ല.  എന്നാൽ ക്യാൻവാ പോലുള്ള ടൂളുകളിൽ  ഇമേജും വീഡിയോയും ഡിസൈനും തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഒപ്പം മനസ്സിലാക്കേണ്ട കാര്യം,  ഓരോ ടൂളിനും  അതിന്റേതായിട്ടുള്ള ക്വാളിറ്റിയും കുറവുകളും ഉണ്ട്. മിഡ്‌ജേർണിയിൽ കിട്ടുന്ന റിസൾട്ട് അല്ല ക്യാൻവെയിൽ കിട്ടുക. അപ്പോൾ ഏതാണോ നിങ്ങളുടെ ആവശ്യം അതിനനുസരിച്ചുള്ള ടൂളുകൾ സെലക്ട് ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. നിലവിൽ വിവിധ ആവശ്യങ്ങൾക്കുള്ള രണ്ടായിരത്തിലധികം എ ഐ ടൂളുകൾ ലഭ്യമാണ്.  അത് ഏതെല്ലാമാണെന്ന് മനസ്സിലാക്കി നിങ്ങൾക്ക് ആവശ്യമായ ടൂളുകൾ മാത്രം സെലക്ട് ചെയ്തു അത് സബ്സ്ക്രൈബ് ചെയ്ത് ഉപയോഗിക്കുന്നതായിരിക്കും ശരിയായ രീതി. എ ഐ ടൂളുകൾ  ഏതൊക്കെയാണെന്നുള്ള വിവരങ്ങൾ അറിയാൻ നിങ്ങൾ എ ഐ റിപ്പോർട്ടർ ഫോളോ ചെയ്താൽ മതി, നമ്മുടെ നിത്യജീവിതത്തിൽ ആവശ്യമായ ടൂളുകളും അതിന്റെ അപ്ഡേഷനുകളും ട്യൂട്ടോറിയലുകളും ഒക്കെ നിങ്ങൾക്ക് ഇവിടെ കിട്ടും. 

പ്രോംപ്റ്റ് 

എ ഐ ടൂളുകൾ  ഉപയോഗിക്കാൻ നമ്മൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യമാണ് പ്രോംപ്റ്റ്. നമ്മുടെ സംസാരഭാഷയിൽത്തന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യാം എന്നതാണ് എ ഐ യുടെ ഏറ്റവും ഹൈലൈറ് ആയ കാര്യം. അത്കൊണ്ട് തന്നെയാണ് ഈ എ ഐ ഇത്രയും ജനകീയമായത്. അപ്പോൾ  എ ഐയോട് എന്ത് ചെയ്യണം എന്ന് നമ്മൾ കൊടുക്കുന്ന കമാന്റിനെയാണ് പ്രോംപ്റ്റ്  എന്ന് പറയുന്നത്. നമ്മുടെ സാധാരണ സംസാര ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ അത് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ ടൂളുകളും വ്യത്യസ്തമായ രീതിയിലാണ് ട്രെയിൻ ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ അതിനോട് ചെയ്യേണ്ട കാര്യം കമാൻഡ് ആയി പറയുമ്പോൾ പറയേണ്ട രീതിയിലും ചെറിയ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്.  ഉദാഹരണത്തിന് മിഡ്ജേണിയിൽ കൊടുക്കുന്ന ഒരു പ്രോംപ്റ്റ് നമ്മൾ മറ്റേതെങ്കിലും ടൂളിൽ  കൊടുത്തു കഴിഞ്ഞാൽ ആ റിസൾട്ട് തന്നെ കിട്ടണം എന്ന് നിർബന്ധമില്ല.  മാത്രമല്ല ഈ ടൂളുകൾ എല്ലാം തന്നെ ജനറേറ്റീവ് എ ഐ എന്ന കാറ്റഗറിയിൽ പെട്ടത് ആയതുകൊണ്ട് ഒരു പ്രോംപ്റ്റ്  തന്നെ പലതവണ ആവർത്തിച്ചാലും റിസൾട്ട് ഓരോ തവണയും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും.  അതായത് ഒരു ഫോട്ടോ കോപ്പി പോലെ നമുക്ക് റിസൾട്ട് ഉണ്ടാക്കാൻ സാധിക്കില്ല എന്ന് സാരം. അപ്പോൾ എന്ത് പ്രോംപ്റ്റ് കൊടുക്കണം എന്ന് മനസ്സിലാക്കണമെങ്കിൽ, ഓരോ ടൂളിലും അതിൻറെ സാമ്പിളുകൾ കൊടുത്തിട്ടുണ്ടാവും. അത് നോക്കി മനസ്സിലാക്കി അതിന്റെ പാറ്റേൺ മനസ്സിലാക്കി പരീക്ഷിച്ചുനോക്കി പഠിക്കുന്നതാണ് ഏറ്റവും നല്ലത്.  എന്നാലും കോമൺ ആയി ഫോളോ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. കൃത്യമായി പ്രോംപ്റ്റ് ചെയ്യുക എന്നത് വളരെ സ്കിൽ ആവശ്യമായ കാര്യമാണ്. പ്രോംപ്റ്റ് എഞ്ചിനീയറിംഗ് എന്നത്,  എ ഐ തുറന്നു വെച്ച ഹൈലി പെയ്ഡ് ആയ ഒരു പുതിയ തൊഴിൽ മേഖലയാണ്. 

 

ഡിസ്കോഡ്

എ ഐ പഠിച്ചുതുടങ്ങുമ്പോൾ ഒരുപാട് കേൾക്കുന്ന പേരാണ് ഡിസ്കോഡ്. മിഡ്‌ജേർണി  പോലത്തെ പല ടൂളുകളും ഡിസ്കോർഡിലാണ് വർക്ക് ചെയ്യുന്നത്. അതായത് നമ്മൾ ആദ്യം പറഞ്ഞതുപോലെ ഒരു കമ്പനിയുടെ വെബ്സൈറ്റിൽ പോയിട്ട് ടൂളുകൾ ഉപയോഗിക്കുന്ന രീതി അല്ല ഇവിടെ ഉള്ളത്. ഡിസ്ക്കോർഡ് ഒരു ഡെവലപ്പർ ബേസ്ഡ് സോഷ്യൽ മീഡിയ കമ്യൂണിറ്റി ആണ്.  അതായത് നമ്മുടെ ഫേസ്ബുക്ക് പോലത്തെ ഒരു സോഷ്യൽ മീഡിയ. എന്നാൽ ചില വ്യത്യാസങ്ങളുണ്ട് ഇവിടെ കൂടുതലായും സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ്, ഗെയിം ഡെവലപ്മെൻറ് പോലുള്ള കാര്യങ്ങളാണ് പ്രധാനമായും നടക്കുന്നത്. സോഫ്റ്റ്‌വെയർ ഡെവലൊപ്മെന്റിനു  ആവശ്യമായ ചർച്ചകളും പരിഹാരങ്ങളും ടൂളുകൾ പരീക്ഷിച്ചു നോക്കാനുള്ള ബോട്ടുകളും ഇവിടെയുണ്ട്. ഡെവലപ്പേഴ്സും  എ ഐ  താല്പര്യമുള്ള ആളുകളും ഒത്തുചേരുന്ന ഒരു കമ്മ്യൂണിറ്റി യാണ് ഡിസ്കോഡ്. സാധാരണ  നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നതു പോലെ തന്നെ നമുക്ക് ഡിസ്കോർഡിൽ അക്കൗണ്ട് ഉണ്ടാക്കാൻ പറ്റും.  തുടർന്ന് നമുക്ക് ആവശ്യമുള്ള എ ഐ ടൂളുകളുടെ കളുടെ ഡിസ്കോട് ചാനലുകൾ ഫോളോ ചെയ്താൽ അവരുടെ അപ്ഡേഷനുകൾ കാണാനും ടൂളുകൾ പരീക്ഷിച്ചു നോക്കാനും അഭിപ്രായങ്ങൾ പറയാനും ഒക്കെ സാധിക്കും. ഏതെങ്കിലും കമ്പനിയുടെ അല്ലെങ്കിൽ എ ഐ ടൂളിന്റെ  ഡിസ്കോർഡിൽ ചേരാൻ ആഗ്രഹമുണ്ടെങ്കിൽ അതാത് കമ്പനിയുടെ പേജിൽ ഡിസ്‌കോർഡിലേക്കുള്ള  ഇൻവിറ്റേഷൻ കാണാം അതുവഴി നിങ്ങൾക്ക് അവരുടെ  കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യാൻ  സാധിക്കും. 

എ ഐ ടൂളുകളെ പറ്റി മനസ്സിലാക്കാൻ തുടങ്ങുമ്പോൾ കേൾക്കാൻ സാധ്യതയുള്ള മറ്റു പേരുകളാണ് ഗൂഗിൾ കൊളാബ്, ഹഗ്ഗിങ് ഫെയ്സ്, ഗിറ്റ് ഹബ് എന്നൊക്കെ. ഇതെല്ലാം തന്നെസോഫ്റ്റ്‌വെയർ ഡെവലൊപ്മെന്റുമായി ബന്ധപ്പെട്ടാണ് വർക്ക് ചെയ്യുന്നത്. മെഷീൻ ലേർണിംഗ് പൈത്തൺ കോഡിങ് പ്രോഗ്രാമിംഗ് തുടങ്ങിയ കാര്യങ്ങളാണ് ഇത്തരം നെറ്റ്‌വർക്കിൽ ചെയ്യുന്നത്.  കൂടുതലായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും സ്വന്തമായി എ ഐ ടൂളുകൾ ഡെവലപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും തീർച്ചയായും ഉപയോഗിക്കേണ്ട നെറ്റ്‌വർക്ക് ആണ് ഇത്.  നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിങ്ങും കമ്പ്യൂട്ടർ വിഷനും ഉൾപ്പെടുന്ന മെഷീൻ ലേണിങ് പ്ലാറ്റ്ഫോം ആണ് ഹഗിങ് ഫെയ്സ്.

 വിഷൻ കൺട്രോളും കോഡ് ഷെയറിംഗ് ഉൾപ്പെടുന്ന നെറ്റ്‌വർക്കാണ് ഗിറ്റ്  ഹബ്ബ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിനാണ്  ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. പ്രോഗ്രാമിംഗ്,  മെഷീൻ ലേർണിംഗ് ഉൾപ്പെടുന്ന ക്ലൗഡ് ബേസ്ഡ് പ്ലാറ്റ്ഫോം ആണ് ഗൂഗിൾ കൊലാബ്.  

അപ്പോൾ എ ഐ പഠിക്കാനും ഉപയോഗിക്കാനും ആഗ്രഹിക്കുന്നവർ ഇത്തരം കാര്യങ്ങൾ മനസ്സിൽ വച്ച് മുന്നോട്ട് നീങ്ങുക. എ ഐ യെക്കുറിച്ച് കൂടുതൽ  കാര്യങ്ങൾ അറിയാനും അപ്ഡേറ്റ് ആയി ഇരിക്കാനും നിങ്ങൾ തീർച്ചയായും എ ഐ റിപ്പോർട്ടർ ഫോളോ ചെയ്‌തോളൂ. 

Watch video on this subject (Malayalam)

Select Language »