ABOUT AI REPORTER
ലോകത്തിൻറെ ഭാവിജീവിതം രൂപപ്പെടുത്തുന്നത് എ ഐ ടെക്നോളജിയുടെ കൈപിടിച്ചു കൊണ്ടാണ്. എ ഐ ലോകത്തിലെ അതിവേഗ മുന്നേറ്റങ്ങൾ ഒരേസമയം അത്ഭുതകരവും ആശങ്കാജനകവും ആണ്. എന്നിരുന്നാലും വ്യവസായ വിപ്ലവവും കമ്പ്യൂട്ടർ വിപ്ലവവും പോലെ ഈ എ ഐ വിപ്ലവവും നമ്മുടെ ജീവിതത്തിലും തൊഴിലിടങ്ങളിലും അനിഷേധ്യ സാന്നിധ്യമായി മാറും എന്നത് ഉറപ്പുള്ള കാര്യമാണ്. ഈ ഒരു വിഷയത്തെക്കുറിച്ച് അറിയാനും പഠിക്കാനും പരിശീലിക്കാനും ആവശ്യമായ എല്ലാ ഘടകങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നു എന്നതാണ് എ ഐ റിപ്പോർട്ടറിന്റെ പ്രത്യേകത. ഇരുപത് ഭാഷകളിൽ വായിക്കാൻ സാധിക്കുന്ന എ ഐ റിപ്പോർട്ടർ, ഈ ഗണത്തിൽ ഇന്ത്യയിലെ ആദ്യത്തെ എ ഐ സ്പെഷ്യലിസ്റ്റ് വെബ് ഹബ് ആണ്.
_ എഐ ലോകത്ത് നടക്കുന്ന സുപ്രധാനമായ വാർത്തകൾ
_ വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എ ഐ ടൂളുകൾ അവയുടെ പ്രത്യേകതകളും ഉപയോഗരീതികളും.
_ എ ഐ യുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളും കമ്പനികളും, അവരുടെ പ്രൊഫൈൽ, എക്സ്ക്ലുസീവ് അഭിമുഖങ്ങൾ.
_ എ ഐ പഠിക്കാനും പരിശീലിക്കാനും ആവശ്യമായ ഓൺലൈൻ കോഴ്സുകൾ, പഠന സാമഗ്രികൾ.
_ എഐയെ കുറിച്ച് പൊതുവായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായി വിവരിക്കുന്ന ലേഖനങ്ങൾ.
എ ഐ യെക്കുറിച്ച് അറിയാനും പഠിക്കാനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും കൃത്യമായ, സമഗ്രമായ വിവരങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതാണ് എ ഐ റിപ്പോർട്ടർ. അടിസ്ഥാന ഭാഷ മലയാളമാണ് ഒപ്പം ഇതര ഇന്ത്യൻ ഭാഷകളായ ഹിന്ദി, തമിഴ്, കന്നട, ഗുജറാത്തി, തെലുഗു, പഞ്ചാബി, ബംഗാളി ഭാഷകളും ഇംഗ്ലീഷ്, ചൈനീസ്, ജാപ്പനീസ്, ഉറുദു, ജർമ്മൻ, സ്പാനിഷ്, ഫ്രഞ്ച്, റഷ്യൻ, പോർച്ചുഗീസ്, അറബിക്, കൊറിയൻ, ഇറ്റാലിയൻ തുടങ്ങിയ വിദേശ ഭാഷകളിലും എ ഐ റിപ്പോർട്ടർ വായിക്കാനാവും.
എ ഐ യുടെ സാധ്യതകളും വാർത്തകളും മലയാളികളിലേക്ക് പകർന്നു നൽകുന്ന എ ഐ സ്പെഷ്യലൈസ്ഡ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ “ആർട്ട് ഓഫ് എ ഐ” യുടെ ഒഫീഷ്യൽ വെബ് പോർട്ടലാണ് എ ഐ റിപ്പോർട്ടർ. വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന കേരള സമൂഹത്തെ എ ഐ വിപ്ലവത്തിലേക്ക് മുന്നിൽനിന്നും നയിക്കാൻ സാധിക്കുന്നതിൽ “ആർട്ട് ഓഫ് എ ഐ” യ്ക്ക് അതിയായ അഭിമാനമുണ്ട്. ഒപ്പം അതിൻറെ ചിറകുകൾ വിശാലമാക്കി ഇരുപതിൽ പരം ഭാഷകളിലായി ലോകമെമ്പാടും എ ഐ വിദ്യാഭ്യാസം നൽകാൻ പര്യാപ്തമായ എ ഐ അൾട്ടിമേറ്റ് വെബ് ഹബ് – “എ ഐ റിപ്പോർട്ടർ” 2024 ജനുവരി 26 നു നിങ്ങൾക്കായി സമർപ്പിക്കുന്നു.