എ ഐ വോയിസ് ജനറേഷൻ ടൂളുകളിൽ രാജാവാണ് ഇലവൻ ലാബ്സ് . 29 ഭാഷകളിൽ 120 പരം പ്രൊഫഷണൽ ക്വാളിറ്റി വോയ്സുകൾ ഇലവൻ ലാബ്സിന്റെ മാത്രം പ്രത്യേകതയാണ്. ന്യൂസ് റീഡിങ്, നരേറ്റീവ് സ്റ്റൈൽ, സിനിമ, കാർട്ടൂൺ സ്റ്റൈൽ പ്രസന്റേഷൻ സ്റ്റൈൽ എന്നു തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങൾക്കുള്ള
വോയിസ് പാറ്റേണുകൾ ഇവിടെ ലഭ്യമാണ്. ടെക്സ്റ്റ് കൊടുത്തുകൊണ്ട് ഓഡിയോ ജനറേറ്റ് ചെയ്യാം അല്ലെങ്കിൽ നമ്മുടെ വോയിസ് കൊടുത്തുകൊണ്ട് മറ്റൊരു ശബ്ദത്തിലേക്ക് മാറ്റം വരുത്താം.
ഷോർട്ട് ഫിലിമിനോ സിനിമയ്ക്കോ ആവശ്യമായ രീതിയിൽ സ്ക്രിപ്റ്റ് അനുസരിച്ച് വ്യത്യസ്തമായ ശബ്ദങ്ങൾ ഒരേ പ്ലാറ്റ്ഫോമിൽ തന്നെ ക്രിയേറ്റ് ചെയ്യാൻ സാധിക്കും എന്നത് ഇലവൻ ലാബ്സിന്റെ മാത്രം പ്രത്യേകതയാണ്. അതിവിശാലമായ വോയിസ് ലാബിൽ വ്യത്യസ്തമായ വോയിസുകൾ സെലക്ട് ചെയ്യുന്നതിനോടൊപ്പം അതിനാവശ്യമായ മാറ്റങ്ങൾ വരുത്താനും ഇതിൽ സാധിക്കും. 10000 ലെറ്റർ വരെയുള്ള സ്ക്രിപ്റ്റുകൾ ഫ്രീയായി വോയിസ് ചെയ്യാം.