സമീപകാലത്ത് എഐ ഏറെ സ്വാധീനമുണ്ടാക്കിയിട്ടുള്ള മേഖലയാണ് വീഡിയോ നിർമാണം.ചുരുങ്ങിയ സമയത്തിനുള്ളിൽ കിടിലൻ വീഡിയോകൾ നമ്മുടെ പ്രതീക്ഷകൾക്കപ്പുറത്ത് നിർമ്മിക്കാൻ എഐക്ക് സാധിക്കുന്നു. ഈ സാധ്യതകൾ പ്രയോജനപ്പെടുത്താനായി നിരവധി ടൂളുകൾ ഇന്ന് ലഭ്യമാണ്.
എ ഐ വീഡിയോ മേക്കിങ്ങിലെ മാന്ത്രികനാണ്
റൺവേ എംഎൽ. ഹൈ പവർ കമ്പ്യൂട്ടറുകളുടെയും കോഡിങ്ങിന്റെയും സങ്കീർണ്ണതകൾ ഇല്ലാതെ വളരെ എളുപ്പത്തിൽ മനോഹരമായ വീഡിയോകൾ ക്രിയേറ്റ് ചെയ്യാൻ സാധിക്കും. നമ്മുടെ ക്രിയേറ്റിവിറ്റിയെ നാല് ചുവരുകൾക്ക് അപ്പുറത്തേക്ക്, എ ഐ യുടെ വിശാലമായ സാധ്യതകളിലേക്ക് ചിറകു വിരിച്ച് പറക്കാൻ റൺവേ വഴിയൊരുക്കുന്നു. ഇതൊരു വെബ് ടൂൾ ആയതുകൊണ്ട് തന്നെ മൊബൈൽ ഫോണിലോ ലാപ്ടോപ്പിലോ വളരെ അനായാസമായി ഉപയോഗിക്കാൻ സാധിക്കും. മാത്രമല്ല ഇന്റർനെറ്റിന്റെ സഹായത്തോടുകൂടി നമുക്ക് എവിടെ നിന്നും നമ്മുടെ ക്രിയേറ്റിവിറ്റി ജനറേറ്റ് ചെയ്യാൻ സാധിക്കും.
വെറും ടെക്സ്റ്റ് കമാൻഡ് മാത്രം കൊടുത്തുകൊണ്ട് വീഡിയോകൾ ക്രിയേറ്റ് ചെയ്യാം, അല്ലെങ്കിൽ നമ്മൾ ജനറേറ്റ് ചെയ്ത ഒരു ഇമേജിനെ ഒരു വീഡിയോ ആക്കി മാറ്റാം എന്ന് തുടങ്ങി ടെക്സ്റ്റ് റ്റു ഇമേജ്, ഇമേജ് റ്റു ഇമേജ്, ടെക്സ്റ്റ് റ്റു സ്പീച്ച്, വീഡിയോ റ്റു വീഡിയോ, തുടങ്ങിയ അനേകം ഓപ്ഷനോട് കൂടിയ മൾട്ടിപ്പിൾ യൂസേജ് എ ഐ ടൂളാണ് റൺവേ. ടെക്സ്റ്റ് പ്രോംപ്റ്റുകൾ മനസ്സിലാക്കാനും അതിനനുസരിച്ച് അതിമനോഹരമായ വീഡിയോകൾ ജനറേറ്റ് ചെയ്യാൻ സാധിക്കുന്ന ജന്‍ ടു ആണ് റൺവേയുടെ ഹൈലൈറ്റ്. റൺവേ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത സിനിമാറ്റിക് വീഡിയോകളുടെ മത്സരങ്ങൾ പോലും ഇപ്പോൾ നടക്കുന്നുണ്ട്. അനായാസമായി കൈകാര്യം ചെയ്യാൻ പറ്റുന്ന ഇൻറർഫേസും അതിവേഗത്തിൽ ജനറേറ്റ് ചെയ്യാൻ സാധിക്കുന്ന പ്രോസസിംഗ് കപ്പാസിറ്റിയും മറ്റു എ ഐ ടൂളുകളിൽനിന്നും റൺവേയെ വ്യത്യസ്തനാക്കുന്നു.