എഐ രംഗത്തെ ഏറ്റവും ജനപ്രിയ ടൂൾ ആയ ചാറ്റ് ജിപിടിക്ക് രണ്ട് വയസ്. ChatGPT എന്ന ലാർജ് ലംഗ്വേജ്‌ മോഡൽ 2022 നവംബർ 30നാണ് പുറത്തിറങ്ങിയത്. എ ഐ മേഖലയിൽ കുതിച്ചുചാട്ടവും ശ്രദ്ധേയമായ മാറ്റങ്ങളും ഉണ്ടായ കാലഘട്ടത്തിലാണ് ചാറ്റ് ജിപിടിയുടെ കടന്നുവരവ്. അതോടെ മേഖല കൂടുതൽ കരുത്താർജ്ജിക്കുകയും ജനകീയമാവുകയും ചെയ്തതായി കാണാം.

മനുഷ്യനെപ്പോലെ തന്നെ സ്വാഭാവികമായി സംവദിക്കാൻ കഴിയുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാണ് ചാറ്റ്‌ജിപിടി. വലിയ തോതിലുള്ള ഡാറ്റകൾ നൽകി പരിശീലിപ്പിച്ച ഈ മോഡലിന് ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, വിവരങ്ങൾ സംഗ്രഹിക്കുക, വ്യത്യസ്ത രീതിയിലുള്ള ലേഖനങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നിരവധി ഉപയോക്താക്കളുടെ ആവശ്യങ്ങൾ, അനുഭവങ്ങൾ, ആശയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഈ മോഡൽ കൂടുതൽ പരിഷ്‌കൃതമായും കാര്യക്ഷമമായും മാറിയിട്ടുണ്ട്. അതിന്റെ ഭാഗമായി പരിഷ്‌ക്കരിച്ച പതിപ്പുകളും പുറത്തിറങ്ങി (ChatGPT 4O).

വിവിധ മേഖലകളിൽ ചാറ്റ്‌ജിപിടിയുടെ സ്വാധീനം

വിദ്യാഭ്യാസം: വിദ്യാർത്ഥികൾക്ക് പഠനം എളുപ്പമാക്കാൻ ചാറ്റ്‌ജിപിടി സഹായിക്കുന്നു. പാഠങ്ങൾ വിശദീകരിക്കുക, ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, ലേഖനങ്ങളും മറ്റും എഴുതാൻ സഹായിക്കുക, ദുർബലമായ വിഷയങ്ങളിൽ കൂടുതൽ വ്യക്തത നൽകുക, പ്രോജക്ടുകൾ തയാറാക്കുക തുടങ്ങിയ കാര്യങ്ങൾ ഇതിന് സാധിക്കും.

വ്യവസായം: ഉപഭോക്തൃ സേവനം, മാർക്കറ്റിംഗ്, കണ്ടെന്റ് ക്രിയേഷൻ തുടങ്ങിയ മേഖലകളിൽ ചാറ്റ്‌ജിപിടി വലിയ പങ്ക് വഹിക്കുന്നു. ഒപ്പം കസ്റ്റമർ സർവീസുകൾക്കായി ഓട്ടോമേറ്റഡ് ചാറ്റ് ബോട്ടുകൾ ആയി പ്രവർത്തിക്കുന്നു. ബിസിനസുകൾക്കുള്ള ചെലവ് കുറയ്ക്കാനും സമയം ലാഭിക്കാനും ഇതുവഴി സാധിക്കുന്നുണ്ട്.

കലാപരമായ മേഖലകൾ: കവിതകൾ, കഥകൾ, സ്ക്രിപ്റ്റുകൾ തുടങ്ങിയവ സൃഷ്ടിക്കാൻ ചാറ്റ്‌ജിപിടി ഉപയോഗിക്കാം. ഭാഷാപരമായ അതിർവരമ്പുകൾ ഇല്ലാതെ കണ്ടന്റ് ക്രിയേഷൻ നടത്താൻ സാധിക്കുമെന്നത് എടുത്തുപറയേണ്ടതാണ്.

പൊതു സംവാദം: സോഷ്യൽ മീഡിയയിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ചാറ്റ്‌ജിപിടി വഴി നടക്കുന്ന സംഭാഷണങ്ങൾ പുതിയ ആശയങ്ങൾക്ക് വഴിയൊരുക്കുന്നു. ഇതുവഴി പുത്തൻ സംരംഭങ്ങൾ ആരംഭിക്കാനുള്ള സാധ്യതകൾ തുറന്നുകിട്ടുന്നു.

വിമർശനങ്ങളും പരിമിതികളും: ചാറ്റ്‌ജിപിടിയുടെ വളർച്ചയോടൊപ്പം ചില വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്. ചിലപ്പോൾ തെറ്റായ വിവരങ്ങൾ നൽകുന്നത്, മനുഷ്യന്റെ ഭാവനയും ചിന്താശേഷിയും കുറയ്ക്കുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കപ്പെടുന്നുണ്ട്.

ഭാവിയിലെ സാധ്യതകൾ: കൃത്രിമബുദ്ധിയുടെ വികാസത്തോടൊപ്പം ഭാവിയിൽ കൂടുതൽ ഉയർന്ന ടെക്‌നോളജികൾ, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ്, ജെനറേറ്റീവ് മോഡലുകളുടെ സഹായത്തോടെ ചാറ്റ്‌ജിപിടിയും കൂടുതൽ ശക്തമാകും കുറ്റമറ്റതാകും. ഭാവിയിൽ ഇത് നമ്മുടെ നിത്യജീവിതത്തിന്റെയും തൊഴിലിടത്തേയും എല്ലാ മേഖലകളിലും വലിയ സ്വാധീനം ചെലുത്തും

ചാറ്റ്‌ജിപിടി തുറന്നിട്ടിരിക്കുന്നത് അനന്തമായ സാധ്യതകളുടെ വാതായനമാണ്. എന്നാൽ ഈ സാങ്കേതികവിദ്യയുടെ ഉപയോഗം സമൂഹത്തിന് ഗുണകരമാകണമെങ്കിൽ അതിന്റെ എല്ലാ വശങ്ങളെകുറിച്ചും ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Select Language »